|    Oct 23 Mon, 2017 10:07 am
Home   >  Todays Paper  >  page 7  >  

കശ്മീരിലെ പത്ര നിരോധനത്തിനെതിരേ ആംനസ്റ്റി

Published : 5th October 2016 | Posted By: SMR

 ന്യൂഡല്‍ഹി: കശ്മീരിലെ ദ കശ്മീര്‍ റീഡര്‍ എന്ന പത്രം അടച്ചുപൂട്ടാനുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് അഭിപ്രായ സ്വാതന്ത്ര്യത്തില്‍നിന്നുള്ള പിറകോട്ടുപോക്കെന്ന് ആംനസ്റ്റി ഇന്റര്‍നാഷനല്‍. പത്രത്തിലെ ഒരു വാര്‍ത്തപോലും ഉദാഹരണമായി ചൂണ്ടിക്കാണിക്കാതെയാണ് പത്രം അടച്ചുപൂട്ടാന്‍ ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിട്ടതെന്ന് ആംനസ്റ്റി ഇന്റര്‍നാഷനല്‍ ഇന്ത്യ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ആകര്‍ പട്ടേല്‍ പറഞ്ഞു. വ്യക്തമായ കാരണങ്ങള്‍ നിരത്താതെ പത്രം പൂട്ടാനുള്ള ഉത്തരവ് കശ്മീര്‍ റീഡറിനെ നേരത്തെതന്നെ ലക്ഷ്യംവെച്ചിരുന്നു എന്നാണ് സൂചിപ്പിക്കുന്നത്. മനുഷ്യാവകാശ ലംഘനങ്ങള്‍ പുറത്തെത്തിക്കുന്നതില്‍ മാധ്യമങ്ങള്‍ തന്ത്രപ്രധാനമായ പങ്കാണ് വഹിക്കുന്നത്. പത്രസ്വാതന്ത്ര്യം, വിവരങ്ങള്‍ അറിയുന്നതിനുള്ള ജനങ്ങളുടെ അവകാശം മാനിക്കാനുള്ള ചുമതല സര്‍ക്കാരിനുണ്ട്. സര്‍ക്കാരിനെ വിമര്‍ശിക്കുന്നു എന്നു കരുതി ഒരു പത്രവും അടച്ചുപൂട്ടാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക