|    Mar 30 Thu, 2017 10:30 am
FLASH NEWS

കശ്മീരിലെ ദീര്‍ഘകാല തടവുകാരന്റെ ഹരജി സുപ്രിംകോടതി തള്ളി

Published : 31st August 2016 | Posted By: SMR

ന്യൂഡല്‍ഹി: കൊലപാതക കേസില്‍ ആരോപണവിധേയനായി 1993 മുതല്‍ ജയില്‍ വാസം അനുഭവിക്കുന്ന ആഷിക് ഹുസയ്ന്‍ ഫക്തുവെന്ന ഡോക്ടര്‍ മുഹമ്മദ് ഖാസിമിന്റെ ഹരജി സുപ്രിംകോടതി തള്ളി. തന്റെ ജീവപര്യന്തം ശിക്ഷ പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജിയാണ് സുപ്രിംകോടതി കഴിഞ്ഞ ദിവസം തള്ളിയത.്
1992 ഡിസംബര്‍ അഞ്ചിന് മനുഷ്യാവകാശ പ്രവര്‍ത്തകനായ ഹൃദയ് നാഥ് വാഞ്ചു കൊലചെയ്യപ്പെട്ടതിനെ തുടര്‍ന്ന് 1993ലാണ് ജംഇയത്തുല്‍ മുജാഹിദീന്‍ നേതാവായ ഹുസയ്ന്‍ ജയിലിലാവുന്നത്.
കൊലപാതകത്തില്‍ ആഷിക്കിന് ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു അറസ്റ്റും ജയില്‍ വാസവും. 2001 ജമ്മുവിലെ ഒരു കോടതി ഇദ്ദേഹത്തെ വെറുതെ വിട്ടെങ്കിലും സുപ്രിംകോടതി  കുറ്റക്കാരനാണെന്ന് കണ്ട് ജീവപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു. കഴിഞ്ഞ 23 വര്‍ഷമായി തടവില്‍ കഴിയുന്ന ഇദ്ദേഹം ജയിലില്‍ വച്ച് ഇസ്‌ലാമിക് സ്റ്റഡീസില്‍ ഡോക്ടറേറ്റ് നേടി. തടവിലായിരിക്കെ ഡോക്ടറേറ്റ് നേടിയ ആദ്യ കശ്മീര്‍ വിഘടനവാദിയാണ് ആഷിക്. കശ്മീര്‍ സര്‍വകലാശാലയിലെ ഇസ്‌ലാമിക് സ്റ്റഡീസ് ഡിപാര്‍ട്‌മെന്റില്‍ നിന്നാണ് ഇദ്ദേഹം ഡോക്ടറേറ്റ് നേടിയത്. 125ലേറെ വിദ്യാര്‍ഥികളാണ് ഇദ്ദേഹത്തിനു കീഴില്‍ ജയിലില്‍നിന്ന് ബുരുദ, ബിരുദാനന്തര കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയത്. കശ്മീരിലെ ദുക്തറാനെ മില്ലത്ത് നേതാവ് സയ്യിദ ആസ്യ അന്ദ്രാബിയാണ് ഭാര്യ.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day