|    Jan 21 Sat, 2017 4:21 pm
FLASH NEWS

കശ്മീരിലെ തുടര്‍ക്കൊല; ഡല്‍ഹിയില്‍ പ്രതിഷേധ പ്രകടനം

Published : 14th July 2016 | Posted By: SMR

ന്യൂഡല്‍ഹി: കശ്മീരിലെ പ്രക്ഷോഭങ്ങളില്‍ സുരക്ഷാ വിഭാഗങ്ങളുടെ വെടിവയ്പില്‍ സാധാരണക്കാര്‍ കൊല്ലപ്പെടുന്നതില്‍ പ്രതിഷേധിച്ച് ഡല്‍ഹി ജന്തര്‍ മന്ദറില്‍ പ്രകടനം. അഖിലേന്ത്യാ പ്രോഗ്രസ്സീവ് വിമന്‍സ് അസോസിയേഷന്‍ സെക്രട്ടറി കവിതാ കൃഷ്ണന്‍, ഷബ്‌നം ഹാഷ്മി തുടങ്ങിയ സാമൂഹിക പ്രവര്‍ത്തകരും ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ വൈസ് പ്രസിഡണ്ട് ഷഹലാ റാഷിദ് അടക്കമുള്ള വിദ്യാര്‍ഥികളുമടക്കം മുന്നൂറോളം പേര്‍ പ്രകടനത്തില്‍ പങ്കെടുത്തു.
അതിനിടെ ഉച്ചയ്ക്ക് ഒന്നരയോടെ ആരംഭിച്ച പ്രകടനം തടസ്സപ്പെടുത്താന്‍ സംഘം ചേര്‍ന്നെത്തിയ ഏതാനും പേര്‍ ശ്രമിച്ചു. പ്രകടനക്കാര്‍ ഭീകരവാദികളെ പിന്തുണയ്ക്കുന്നുവെന്ന തരത്തിലുള്ള പ്രപകടനം മുഴക്കിയ ഇവര്‍, ജെഎന്‍യുവിനെതിരെയും ഇന്ത്യന്‍ സൈന്യത്തിന് അുകൂലമായും മുദ്രാവാക്യം വിളിച്ചു. എന്നാല്‍, പോലിസ് ഇടപെട്ട് ഇവരെ പ്രകടനക്കാരുടെ അടുത്ത് നിന്നു മാറ്റി.
കശ്മീരില്‍ സാധാരണക്കാര്‍ കൊല്ലപ്പെടുന്നതില്‍ പ്രതിഷേധിക്കാന്‍ വന്നവര്‍ മുദ്രാവാക്യങ്ങളില്ലാതെ, നിശ്ശബ്മ പ്രകടനമാണ് നടത്തിയത്. കശ്മീരിലെ പ്രശ്‌നം രാഷ്ട്രീയപരമാണ്, തോക്കിലൂടെ അതിന് പരിഹാരം കാണാനാവില്ല, അഫ്‌സ്പ പിന്‍വലിക്കുക തുടങ്ങിയ വാക്യങ്ങളെഴുതിയ പ്ലക്കാര്‍ഡുകളുമേന്തിയാണ് പ്രകടനക്കാര്‍ എത്തിയത്.
ചില പ്ലക്കാര്‍ഡുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കൊല്ലപ്പെട്ടവരുടെ പേരുവിവരങ്ങളും അതിന് താഴെ ഇവരെ മറക്കാനാവില്ലെന്നും എഴുതിയിരുന്നു. സൈന്യത്തിന്റെയും പോലിസിന്റെയും ബുള്ളറ്റുകളും പെല്ലറ്റുകളുമേറ്റ് പ്രതിഷേധക്കാര്‍ മരിക്കുന്നതിന് പുറമെ മാരക പരിക്കേറ്റ കാര്യവും സമരക്കാര്‍ ഉന്നയിച്ചു.
കശ്മീരില്‍ സാധാരണ സ്ഥിതി കൊണ്ടുവരുന്നതിന് മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളുമായും കശ്മീരീ ജനങ്ങളുമായും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് ഷബ്‌നം ഹാഷ്മി  പറഞ്ഞു. പ്രതിഷേധക്കാര്‍ ഭീകരവാദികളെ സഹായിക്കുകയാണെന്ന ആരോപണത്തെ കുറിച്ചു ചോദിച്ചപ്പോള്‍ അക്രമത്തിനും കൊലപാതകത്തിനും എതിരേ നിലപാടെടുക്കുന്നത് എങ്ങനെയാണ് ഭീകരവാദത്തെ പ്രോല്‍സാഹിപ്പിക്കലാവുക എന്നായിരുന്നു അവരുടെ മറുപടി. എല്ലാതരം അക്രമങ്ങളെയും അപലപിക്കുന്നതായും അവര്‍ വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക