|    Jan 20 Fri, 2017 3:00 am
FLASH NEWS

കശ്മീരിലെ കല്ലെടുക്കുന്ന കുട്ടികളെ ഉപദേശിക്കണം, പെല്ലറ്റ് തോക്കിന് പകരം സംവിധാനം ഉടന്‍ : രാജ്‌നാഥ് സിങ്

Published : 25th August 2016 | Posted By: G.A.G

rajnath

ശ്രീനഗര്‍ : കശ്മീരിലെ കുട്ടികള്‍ കല്ലെടുക്കുന്നുണ്ടെങ്കില്‍ അവരെ ഉപദേശിക്കണമെന്ന് കേന്ദ്രആഭ്യന്തര മന്ത്രിരാജ്‌നാഥ് സിങ്. കശ്മീരില്‍ യുവാക്കളെ വഴിതെറ്റിക്കുന്നവരെ തിരിച്ചറിയണമെന്നും കല്ലെടുക്കുന്ന കുട്ടികളെ പഠനത്തിലേക്ക് കൊണ്ടുവരുമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. ‘കുട്ടികള്‍ കുട്ടികളാണ്. അവര്‍ കല്ലെടുക്കുന്നുണ്ടെങ്കില്‍ ഉപദേശിക്കണം. കശ്മീരിലെ യുവാക്കളുടെ കയ്യില്‍ പേനകളും പുസ്തകങ്ങളും കമ്പ്യൂട്ടറുകളുമാണ് ഉണ്ടാവേണ്ടത്. കല്ലുകളല്ല’ – കശ്മീര്‍ സന്ദര്‍ശനത്തിനു ശേഷം മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുമായിച്ചേര്‍ന്ന് നടത്തിയ സംയുക്തവാര്‍ത്താസമ്മേളനത്തില്‍ സിങ് പറഞ്ഞു.

കശ്മീര്‍ രാജ്യത്തെ ജനങ്ങളുടെ മുഴുവന്‍ ആശങ്കയാണ്. കശ്മീരില്ലാത്ത ഇന്ത്യ അപൂര്‍ണമാണ്, കശ്മീരിന്റെ ഭാവിയില്ലാതെ ഇന്ത്യയുടെ ഭാവിയ്ക്ക് നിലനില്‍പ്പില്ല. പരമാവധി സംയമനം പാലിക്കാന്‍ സുരക്ഷാ സൈനികര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പെല്ലറ്റ് തോക്കുകള്‍ക്ക് പകരമുള്ള സംവിധാനം ഉടന്‍ കൊണ്ടുവരുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
കശ്മീരിലെ ജനങ്ങളില്‍ 95 ശതമാനം പേരും ചര്‍ച്ചകളിലൂടെ സമാധാനപരമായ പ്രശ്‌നപരിഹാരം ആഗ്രഹിക്കുന്നവരാണെന്നും വെറും അഞ്ചു ശതമാനം പേര്‍മാത്രമാണ് ഇത് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി മെഹബൂബ പറഞ്ഞു.
ബുര്‍ഹാന്‍ വനിയുടെവധത്തെത്തുടര്‍ന്ന് കശ്മീരിലുണ്ടായ സംഘര്‍ഷത്തില്‍ ഇതുവരെ 68 പേരാണ് കശ്മീരില്‍ മരിച്ചത്. സംഘര്‍ഷബാധിതമായി കശ്മീരില്‍ ഇത് രണ്ടാം തവണയാണ് രാജ്‌നാഥ് സിങ് സന്ദര്‍ശനം നടത്തുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 349 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക