|    Jan 17 Tue, 2017 4:53 pm
FLASH NEWS

കശ്മീരിലെ ഇംഗ്ലീഷ് പത്രത്തിന് നിരോധനം

Published : 3rd October 2016 | Posted By: mi.ptk

ban-kashmir-reader

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ കശ്മീര്‍ റിഡറിന് നിരോധനം. പത്രം അച്ചടിക്കുന്നതും പ്രസിദ്ധീകരിക്കുന്നതും നിര്‍ത്തണമെന്നാവശ്യപ്പെട്ട് ശ്രീനഗര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. ഫാറൂഖ് അഹമ്മദ് ലോണ്‍ പ്രിന്റര്‍, പബ്ലിഷര്‍, ഉടമസ്ഥര്‍ എന്നിവര്‍ക്ക് നോട്ടീസ് നല്‍കി. അക്രമത്തിന് പ്രേരിപ്പിക്കുന്നതും സമാധാനം തകര്‍ക്കുന്നതുമായ ഉള്ളടക്കമുണ്ടെന്ന് ആരോപിച്ചാണ് സര്‍ക്കാര്‍ നടപടി.
2010ല്‍ പ്രസിദ്ധീകരണമാരംഭിച്ച കശ്മീര്‍ റീഡര്‍ ശ്രീനഗറില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ഏറ്റവും പ്രചാരമുള്ള അഞ്ചുപത്രങ്ങളില്‍  ഒന്നാണ്. പത്രത്തിനെതിരായ സര്‍ക്കാര്‍ നടപടിയെ ഉടമയും എഡിറ്ററുമായ ഹാജി ഹയാത് മുഹമ്മദ് ഭട്ട് അപലപിച്ചു. വസ്തുനിഷ്ഠവും സത്യസന്ധവുമായാണ് തങ്ങള്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതെന്നും ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 169 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക