|    Jan 17 Tue, 2017 12:49 pm
FLASH NEWS

കശ്മീരിയെന്നാരോപിച്ച് വിദ്യാര്‍ഥിയ്ക്ക് മര്‍ദ്ദനം

Published : 18th July 2016 | Posted By: sdq

ഹൈദരബാദ്: കശ്മീരിയെന്ന് ആരോപിച്ച് ഹൈദരബാദ് കേന്ദ്രസര്‍വകലാശാലയില്‍ അമോല്‍ സിങ് എന്ന വിദ്യാര്‍ഥിയെ എബിവിപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. ശനിയാഴ്ചയാണ് എബിവിപി പ്രവര്‍ത്തകര്‍ ഇദ്ദേഹത്തെ മര്‍ദ്ദിച്ചത്. കശ്മീരില്‍ സുരക്ഷസൈന്യം നടത്തുന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ കാംപസില്‍ യോഗം സംഘടിപ്പിച്ചിരുന്നു. ഹോസ്റ്റലിലേക്ക് പോവുകയായിരുന്ന തന്നെ 30 അംഗങ്ങളുള്ള സംഘം കശ്മീരിയെന്ന് ആരോപിച്ചു മര്‍ദ്ദിക്കുകയായിരുന്നുവെന്ന് സിങ് പറഞ്ഞു. മര്‍ദ്ദനമേറ്റ് അബോധാവസ്ഥയിലാണ് സിങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്്. അതിനിടെ രജിസ്ട്രാറുടെ വിലയ്ക്ക് ലംഘിച്ച് ഒരുസഘം വിദ്യാര്‍ഥികള്‍ രോഹിത് വെമുല അനുസ്മരണം നടത്തി. രോഹിത് വെമുല ആത്മഹത്യ ചെയ്തിട്ട് ആറുമാസം തികയുന്ന ദിവമായിരുന്നു ശനിയാഴ്ച.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 103 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക