|    Oct 20 Fri, 2017 4:58 am
Home   >  Todays Paper  >  Page 1  >  

കശ്മീരിന് പ്രത്യേക പദവി : മാറ്റമില്ലെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കിയതായി മെഹ്ബൂബ

Published : 12th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പില്‍ മാറ്റം വരുത്തില്ലെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കിയതായി കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി.  ജമ്മുകശ്മീരിന്റെ പ്രത്യേക പദവിക്കെതിരേ ചര്‍ച്ചകള്‍ നടക്കവെയാണ് മെഹ്ബൂബ  നരേന്ദ്രമോദിയെ ഡല്‍ഹിയില്‍ സന്ദര്‍ശിച്ചത്. സംസ്ഥാനത്തിന് 35എ വകുപ്പ് പ്രകാരം ലഭിക്കുന്ന പ്രത്യേക പദവി സംബന്ധിച്ച് സുപ്രിംകോടതിയില്‍ മൂന്നംഗ ബെഞ്ച് മുമ്പാകെ നിലവില്‍ വാദം നടക്കുന്നുണ്ട്. 2014ല്‍ ‘വി ദ സിറ്റിസണ്‍’ എന്ന സര്‍ക്കാരിതര സംഘടന കശ്മീരിന്റെ ഭരണഘടനാ പദവി ഇല്ലാതാക്കണമെന്ന് ആവശ്യപ്പെട്ട് പൊതുതാല്‍പര്യ ഹരജി നല്‍കിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക