|    Nov 21 Wed, 2018 9:59 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കശ്മീരിന്റെ പ്രത്യേക പദവിക്കെതിരായ കേന്ദ്രനീക്കംപ്രതിഷേധവുമായി ജമ്മു-കശ്മീര്‍ ബിജെപി എംഎല്‍എ

Published : 12th August 2018 | Posted By: kasim kzm

ജമ്മു: ജമ്മു-കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 35-എ, 370-എ എന്നിവ എടുത്തുകളയുന്നതിനെതിരേ ജമ്മു-കശ്മീരിലെ ബിജെപി എംഎല്‍എ ഗഗന്‍ ഭഗത് രംഗത്ത്. നടപടി 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന മുന്നറിയിപ്പുമായാണ് ഗഗന്‍ മുന്നോട്ടുവന്നത്.
ആര്‍എസ് പുര നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധിയാണ് ഗഗന്‍. കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന 370-എ, 35-എ വകുപ്പുകളുടെ സംരക്ഷണത്തിനായി കശ്മീരി ജനതയുടെ പിന്തുണ ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രചാരണവും ഗഗന്‍ ആരംഭിച്ചു. വ്യക്തിപരമായ രാഷ്ട്രീയ ചിന്തകള്‍ക്കും കൂട്ടുകെട്ടുകള്‍ക്കും അതീതമായി ജമ്മു-കശ്മീരിന്റെ പ്രത്യേക പദവിക്കായി എല്ലാവരും ഒന്നിക്കുന്നുവെന്നത് ആശ്വാസകരമായി തോന്നുന്നെന്ന് സംസ്ഥാന മുന്‍ മുഖ്യമന്ത്രി കൂടിയായ മെഹ്ബൂബ മുഫ്തി ട്വിറ്ററില്‍ കുറിച്ചു. ഗഗന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നായിരുന്നു ഇത്. 35-എയെ പിന്തുണച്ചുകൊണ്ട് ബിജെപി നേതാക്കള്‍ മുന്നോട്ടുവരുന്നത് പ്രോല്‍സാഹജനകമാണെന്നും മെഹ്ബൂബ പറഞ്ഞു.
കഴിഞ്ഞ മാസം ഗഗനെ ബിജെപിയുടെ സംസ്ഥാന അച്ചടക്ക സമിതി ശുപാര്‍ശ ചെയ്തതിനെ തുടര്‍ന്ന് മൂന്നു മാസത്തേക്ക് സസ്‌പെന്റ് ചെയ്തിരുന്നു. ഒരു വര്‍ഷത്തേക്ക് ഔദ്യോഗിക ചുമതലകള്‍ വഹിക്കുന്നതില്‍ നിന്നു വിലക്കുകയും ചെയ്തു. മകളെ തട്ടിയെടുത്തെന്ന് ആരോപിച്ച് മുന്‍ സൈനികന്‍ രംഗത്തെത്തിയതിനെ തുടര്‍ന്നായിരുന്നു വിലക്ക്. ഈ സ്ത്രീയുമായി ഗഗന് ബന്ധമുണ്ടെന്ന് ആരോപിച്ച് ഗഗനുമായി വേര്‍പിരിഞ്ഞു കഴിയുന്ന ഭാര്യ മോണിക്ക ശര്‍മയും രംഗത്തെത്തി. എന്നാല്‍, ഗഗനും സ്ത്രീയും ഇതു നിഷേധിച്ചിരുന്നു.
കശ്മീര്‍ താഴ്‌വരയിലെ ജനങ്ങള്‍ 35-എ, 370-എ വകുപ്പുകളുടെ ഗുണദോഷ ഫലങ്ങളെക്കുറിച്ച് ബോധവാന്മാരാണെന്നും ഇതിനായി പോരാടുകയാണെന്നുമാണ് ഗഗന്‍ ഭരത് ഭരണഘടനാ വകുപ്പുകളുടെ സംരക്ഷണദൗത്യത്തെക്കുറിച്ച് പറഞ്ഞത്. വിഷയം അവിദഗ്ധമായി കൈകാര്യം ചെയ്താല്‍ ജമ്മുവിലെ യുവതലമുറ തോക്കും കല്ലുമെടുക്കുന്ന ദിവസം വിദൂരമല്ലെന്നും ഗഗന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss