|    Jan 23 Mon, 2017 4:06 pm

കശ്മീരിനെ വേര്‍പെടുത്താനാവില്ല; സര്‍വകക്ഷി യോഗം നാളെ

Published : 11th August 2016 | Posted By: SMR

ന്യൂഡല്‍ഹി: കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി പാര്‍ലമെന്റ് സമ്മേളനം അവസാനിക്കുന്ന ദിവസമായ നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ സര്‍വകക്ഷി യോഗം ചേരും. കശ്മീര്‍ വിഷയത്തില്‍ ഇന്നലെ രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങാണ് ഇക്കാര്യം അറിയിച്ചത്. കശ്മീരിലേക്കു സര്‍വകക്ഷി സംഘത്തെ അയക്കുന്ന കാര്യം സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനിക്കും.
കശ്മീരിനെ ഇന്ത്യയില്‍നിന്ന് അടര്‍ത്തി മാറ്റാന്‍ ആര്‍ക്കുമാവില്ലെന്ന കശ്മീര്‍ സംബന്ധിച്ച പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ പ്രസ്താവന പരാമര്‍ശിച്ച് രാജ്‌നാഥ് പറഞ്ഞു. കശ്മീരില്‍ സുരക്ഷാ ഉദ്യോഗസ്ഥരെയും കുടുംബത്തെയും ലശ്കര്‍ ഭീകരര്‍ ഭീഷണിപ്പെടുത്തുകയാണ്. പാകിസ്താനുമായി ഏതെങ്കിലും തരത്തിലുള്ള ചര്‍ച്ച ഉണ്ടായാല്‍ തന്നെ കശ്മീര്‍ വിഷയമാകില്ല. പാക് അധിനിവേശ കശ്മീരിനെക്കുറിച്ചു പറയുമെന്നും രാജ്‌നാഥ് വ്യക്തമാക്കി. എല്ലാവരും രാജ്യത്തിനു വേണ്ടി ഒറ്റക്കെട്ടായി നില്‍ക്കണമെന്നും രാജ്യത്തിനെതിരേ മുദ്രാവാക്യം മുഴക്കാന്‍ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
കര്‍ഫ്യൂ നിലനിന്ന സമയത്ത് 95 ശതമാനവും പൊതുവിതരണ സമ്പ്രദായം പ്രാവര്‍ത്തികമാക്കി. പഞ്ചസാര, പാല്‍, ഗ്യാസ് സിലിണ്ടര്‍ മുതലായവ ഇതിലൂടെ ജനങ്ങള്‍ക്കു വിതരണം ചെയ്‌തെന്നും മന്ത്രി വ്യക്തമാക്കി.
ഇതിനോടകം 4500 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഇവിടെ പരിക്കേറ്റു. സ്ഥാപിത താല്‍പര്യക്കാരുടെ ഇടപെടല്‍ കൊണ്ടുണ്ടായ കുഴപ്പങ്ങള്‍ പരിഹരിക്കാന്‍ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ പരമാവധി ശ്രമിക്കുന്നുണ്ട്. കശ്മീരില്‍ ആദ്യമായല്ല പെല്ലറ്റ് ഗണ്‍ ഉപയോഗിക്കുന്നത്. മുമ്പും ഇതുപയോഗിച്ചിട്ടുണ്ട്. ഇതിനു പകരം മറ്റായുധങ്ങള്‍ പ്രയോഗിക്കുന്നതു സംബന്ധിച്ചു ചര്‍ച്ച ചെയ്തു തീരുമാനമെടുക്കണം. ഇതിനായി ഒരു കമ്മിറ്റിയുണ്ടെന്നും രണ്ടു മാസത്തിനകം തീരുമാനമെടുക്കുമെന്നും രാജ്‌നാഥ് പറഞ്ഞു. നൂറോളം ആംബുലന്‍സുകളാണ് കല്ലേറില്‍ തകര്‍ന്നതെന്നും മന്ത്രി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 49 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക