|    May 29 Mon, 2017 3:23 pm
FLASH NEWS

കശ്മീരിനെ യുദ്ധത്തിലൂടെ കീഴടക്കാന്‍ പാക്കിസ്താനാവില്ല-ഹിന റബ്ബാനി

Published : 29th June 2016 | Posted By: sdq

പാക്കിസ്താന് യുദ്ധം വഴി കശ്മീരിനെ കീഴടക്കാന്‍ കഴിയില്ലെന്ന് പാക്കിസ്താന്‍ മുന്‍ വിദേശകാര്യ മന്ത്രി ഹിന റബ്ബാനി ഖര്‍.
ഇരു രാജ്യങ്ങളും തമ്മില്‍ പരസ്പര വിശ്വാസമുള്ള സാഹചര്യത്തില്‍ മാത്രമെ വിഷയങ്ങളില്‍ പുരോഗതി ഉണ്ടാക്കാനാവൂ.
പാക്കിസ്താന്‍ യുദ്ധത്തിലൂടെ കശ്മീര്‍ പിടിച്ചെടുക്കാനാവില്ലെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും  പരസ്പര സംവാദത്തിലൂടെ മാത്രമെ സാധാരണ ബന്ധം മുന്നോട്ടു കൊണ്ടുപോകാനാവുവെന്നും ഹിന റബ്ബാനി ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.


മുന്‍ പിപിപി സഖ്യ സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യയുമായി മികച്ച ബന്ധം നിലനിര്‍ത്തിയിരുന്നു. വിസ നിയമങ്ങളില്‍ ഇളവ് വരുത്തി വ്യാപാര ബന്ധങ്ങള്‍ മെച്ചപ്പെടുത്തിയിരുന്നു. വന്‍ ഭൂരിപക്ഷമുള്ള ഇപ്പോഴത്തെ നവാസ് ഷരീഫ് ഭരണകൂടത്തിന് ഇക്കാര്യത്തില്‍ കൂടുതല്‍ കാര്യങ്ങല്‍ ചെയ്യാനാവുമെന്നും അവര്‍ പറഞ്ഞു.
ശത്രുതപരമായ സാഹചര്യം നിലനില്‍ക്കുമ്പോള്‍ രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയില്ലെന്നും ഹിന റബ്ബാനി കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day