|    Jan 21 Sat, 2017 8:51 pm
FLASH NEWS

കശ്മീരികള്‍ക്ക് സഹായം; ഹാഫിസ് സഈദിന്റെ നേതൃത്വത്തില്‍ ക്യാംപുകള്‍

Published : 30th August 2016 | Posted By: SMR

ലാഹോര്‍: കശ്മീരിലെ ജനങ്ങള്‍ക്ക് ധനസഹായം നല്‍കാനെന്ന പേരില്‍ ജമാഅത്തുദ്ദഅ്‌വ നേതാവ് ഹാഫിസ് സഈദിന്റെ നേതൃത്വത്തില്‍ പാകിസ്താനില്‍ ക്യാംപുകള്‍ സ്ഥാപിക്കുന്നു.
കശ്മീരിലെ സംഘര്‍ഷത്തില്‍ പരിക്കേറ്റവര്‍ക്കും പട്ടിണി നേരിടുന്നവര്‍ക്കും ഒപ്പം അവര്‍ക്ക് ഇന്ത്യന്‍ സൈനികര്‍ക്കെതിരേ പോരാട്ടം നടത്തുന്നതിനും ധനസഹായം ആവശ്യപ്പെട്ടുകൊണ്ടാണ് പരസ്യങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്. ജമാഅത്തുദ്ദഅ്‌വയുടെ സഹോദരസംഘടനയായ ഫലാെഹ ഇന്‍സാനിയത്ത് ഫൗണ്ടേഷനും ക്യാംപുകള്‍ തുറന്നിട്ടുണ്ട്. കൊല്ലപ്പെട്ടവരും പരിക്കേറ്റവരുമായ കശ്മീരികളുടെ ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പരിക്കേറ്റയാളുടെ ചികില്‍സയ്ക്ക് 20,000 രൂപ ധനസഹായം വേണമെന്നും ഭക്ഷണത്തിനായി ഒരു കുടുംബത്തിന് 5,000 രൂപയോളം വേണമെന്നും ഒരു പോസ്റ്ററില്‍ എഴുതിയിരിക്കുന്നു.
ഭക്ഷണത്തിനായി മൃഗങ്ങളെയും സ്വീകരിക്കുന്നുണ്ട്. ഇതിലൂടെ ശേഖരിക്കുന്ന ഇറച്ചി കശ്മീര്‍, ഫലസ്തീന്‍, മ്യാന്‍മര്‍, സിറിയ, പാകിസ്താനിലെ തര്‍പര്‍കര്‍, പെഷാവര്‍ എന്നിവിടങ്ങളില്‍ വിതണം ചെയ്യുമെന്നാണ് പറയുന്നത്. അതേസമയം, രണ്ട് ക്യാംപുകള്‍ നീക്കം ചെയ്തതായി മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ ഹൈദര്‍ അഷ്‌റഫ് അറിയിച്ചു. ഹാഫിസ് സഈദ് മുംബൈ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനാണെന്നാണ് ഇന്ത്യ ആരോപിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 66 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക