|    Jun 25 Mon, 2018 12:27 am
FLASH NEWS

കശുവണ്ടി വ്യവസായ മേഖലയിലെ പ്രതിസന്ധി: സര്‍ക്കാര്‍ ഇടപെടണമെന്ന് എസ്ഡിടിയു

Published : 12th February 2018 | Posted By: kasim kzm

കൊല്ലം: തകര്‍ച്ചയിലേക്ക് നീങ്ങുന്ന കശുവണ്ടി വ്യവസായ മേഖലയെ സംരക്ഷിക്കുന്നതിന് വേണ്ടി പുനരുദ്ധാരണ പാക്കേജുകളുമായി മുന്നോട്ട് പോകുമ്പോള്‍ വേണ്ടത്ര സാവകാശം നല്‍കാതെ ജപ്തി ഉള്‍പ്പടെയുള്ള നടപടികളുമായി മുന്നോട്ട് വരുന്ന ബാങ്കുകളുടെ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് സോഷ്യല്‍ ഡമോക്രാറ്റിക് ട്രേഡ് യൂനിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി പറഞ്ഞു. യൂനിയന്‍ ജില്ലാ കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഇത് പുനരുദ്ധാരണ പാക്കേജ് അട്ടിമറിക്കുകയും കശുവണ്ടി വ്യവസായ മേഖലയെ തകര്‍ച്ചയിലേക്ക് നയിക്കുകയും തൊഴിലാളികളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതിനും കാരണമാകും.സര്‍ഫാസി ആക്ടിറ്റിന്റെ മറവിലാണ് ധനകാര്യ സ്ഥാപനങ്ങള്‍ ധിക്കാരപരമായ നടപടികള്‍ സ്വീകരിക്കുന്നത്. സ്ത്രീ തൊഴിലാളികളും അനുബന്ധതൊഴിലാളികളുമടക്കം മൂന്ന് ലക്ഷത്തിലധികം പേര്‍ പണിയെടുക്കുകയും പ്രതിവര്‍ഷം 6000കോടി രൂപവരെ വിദേശ നാണ്യം നേടിതരുന്ന പരമ്പരാഗത വ്യവസായ മേഖലയാണ് പ്രതിസന്ധി നേരിടുന്നത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച പുനരുദ്ധാരണ പാക്കേജ് നടപ്പില്‍ വരുത്തന്നത് വരെ ജപ്തി നടപടികളില്‍ നിന്ന് പിന്‍മാറണമെന്നും പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ജവാദ്, സംസ്ഥാന സെക്രട്ടറി നിസാമുദ്ദീന്‍ തച്ചോണം, സുധീര്‍ കടപ്പാക്കട സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss