|    Jan 17 Tue, 2017 4:38 pm
FLASH NEWS

കശുവണ്ടി വികസന കോര്‍പറേഷന്‍: എഫ്‌ഐആര്‍ സമര്‍പ്പിച്ചു

Published : 13th August 2016 | Posted By: SMR

തിരുവനന്തപുരം: കശുവണ്ടി വികസന കോര്‍പറേഷനിലെ അഴിമതി അന്വേഷിച്ച സിബിഐ പ്രഥമവിവര റിപോര്‍ട്ട് സമര്‍പ്പിച്ചു. മുന്‍ മാനേജിങ് ഡയറക്ടര്‍ ഡോ. കെ എ രതീഷ്, മുന്‍ ചെയര്‍മാന്‍മാരായ ഇ കാസിം, ഐഎന്‍ടിയുസി നേതാവ് ആര്‍ ചന്ദ്രശേഖരന്‍, സ്വകാര്യകമ്പനി ഉടമ ജയ്‌മോന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. കശുവണ്ടി ഇറക്കാനുള്ള കരാര്‍ പൂര്‍ണമായും സ്വകാര്യകമ്പനിയെ ഏല്‍പിച്ച് ഗുണനിലവാരമില്ലാത്ത കശുവണ്ടി വാങ്ങിയതില്‍ കോടികളുടെ അഴിമതി നടന്നതായി സിബിഐ റിപോര്‍ട്ടില്‍ പറയുന്നു.
സിബിഐയുടെ അഴിമതി വിഭാഗം കൊച്ചിന്‍ യൂനിറ്റാണ് തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. കൊല്ലം സ്വദേശി കടകംപള്ളി മനോജ് നല്‍കിയ പരാതിയില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നതിനിടയിലാണ് ഹൈക്കോടതി നിര്‍ദേശപ്രകാരം സിബിഐ അന്വേഷണം ഏറ്റെടുത്തത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 26 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക