|    May 25 Thu, 2017 10:33 am
FLASH NEWS

കശുവണ്ടി വികസന കോര്‍പറേഷനിലെ അഴിമതി: ഹരജി നല്‍കി

Published : 12th July 2016 | Posted By: SMR

കൊച്ചി: കശുവണ്ടി വികസന കോര്‍പറേഷനില്‍ തോട്ടണ്ടി ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ തനിക്കെതിരായ വിജിലന്‍സ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ ചെയര്‍മാനായ ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കി. ഹൈക്കോടതി നിര്‍ദേശപ്രകാരം സിബിഐ അന്വേഷണം നടന്നുവരുന്നതിനിടെ വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് നടത്തുന്ന അന്വേഷണം നിയമപരമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ആര്‍ ചന്ദ്രേശേഖരന്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. മുന്‍ വിജിലന്‍സ് ഡയറക്റ്റര്‍ തനിക്കെതിരായ വിജിലന്‍സ് അന്വേഷണ ശുപാര്‍ശ തള്ളിയതാണ്. എന്നാല്‍, പുതിയ സര്‍ക്കാര്‍ വന്നതോടെ കടകംപള്ളി മനോജിന്റെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നെന്ന് ഹരജിയില്‍ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day