|    Oct 22 Mon, 2018 2:30 am
FLASH NEWS

കശുവണ്ടി മോഷ്ടിച്ച കേസ്: പ്രതികള്‍ക്ക് ആറ് വര്‍ഷം തടവും 10 ലക്ഷം പിഴയും

Published : 10th May 2017 | Posted By: fsq

 

വിദ്യാനഗര്‍: കുടുംബശ്രീ ജില്ലാമിഷന് കീഴിലുള്ള ചട്ടഞ്ചാലിലെ വ്യവസായ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന സഫലം കശുവണ്ടി സംസ്‌കരണ കേന്ദ്രത്തി ല്‍ നിന്ന് കശുവണ്ടിയും ഉപകരണങ്ങളും മോഷ്ടിച്ച കേസിലെ രണ്ടുപ്രതികളെ രണ്ട് വകുപ്പുകള്‍ പ്രകാരം ആറ് വര്‍ഷംവീതം കഠിനതടവിനും 10 ലക്ഷം രൂപ വീതം പിഴയടക്കാനും സിജെഎം കോടതി ശിക്ഷിച്ചു. ചെമ്പരിക്ക കല്ലുവളപ്പ് കോളനിയിലെ കെ അഷ്‌റഫ്(23), ചേരൂര്‍ ഉക്രംബട്ടി ഹൗസിലെ യു എ അല്‍ത്താഫ്(19) എന്നിവരെയാണ് രണ്ട് വകുപ്പുകള്‍ പ്രകാരം ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ മൂന്ന്മാസം വീതം കൂടുതല്‍ തടവ് അനുഭവിക്കണം. 2010 ആഗസ്ത് 28നും 30നും ഇടയില്‍ തെക്കില്‍ കുന്നാരയിലെ സഫലം വനിതാ കശുവണ്ടി സംസ്‌കരണ യൂനിറ്റില്‍ നിന്ന് 1348.545 കിലോഗ്രാം കശുവണ്ടിയും അളവ് തൂക്ക മെഷീനും കംപ്യൂട്ടറും അടക്കം എട്ട്‌ലക്ഷം രൂപയുടെ മോഷണം നടത്തിയെന്ന പരാതിയില്‍ വിദ്യാനഗര്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിക്ഷ.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss