|    Sep 24 Mon, 2018 12:24 am
FLASH NEWS

കശുവണ്ടി മേഖല പ്രതിസന്ധിയിലാണെന്ന് പ്രചരിപ്പിച്ച് വ്യവസായം അന്യസംസ്ഥാനത്തേക്ക് കടത്തുന്നെന്ന്

Published : 21st January 2017 | Posted By: fsq

 

കൊല്ലം: കാഷ്യൂ കോര്‍പറേഷനെതിരേ അനാവശ്യ വിവാദങ്ങളും ആരോപണങ്ങളും ഇല്ലാതെ എല്ലാവരും സഹകരിച്ചാല്‍ കേരളത്തിലെ ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ കൊടുക്കുന്ന സംസ്ഥാനത്തെ ഒന്നാമത്തെ സ്ഥാപനത്തിന്റെ പട്ടികയിലേക്ക് എത്തിക്കാന്‍ കഴിയുമെന്ന് കേരള കശുവണ്ടി വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ് ജയമോഹന്‍ പറഞ്ഞു. കശുവണ്ടി മേഖല പ്രതിസന്ധിയിലാണെന്നു പ്രചരിപ്പിച്ച് വ്യവസായം കേരളത്തില്‍ നിന്നും പഠിച്ച് അന്യസംസ്ഥാനത്തേക്ക് കടത്തി കൊണ്ടു പോകാന്‍ പരിശ്രമിക്കുന്ന ആളുകളാണ് ഇവിടെ ഇവിടെ പ്രതിസന്ധി എന്ന് പ്രചരിപ്പിക്കുന്നത്. അനുകൂല്യങ്ങളും അവകാശങ്ങളും തൊഴിലാളികള്‍ക്ക് നല്‍കാതിരിക്കുന്ന ചില മുതലാളിമാരും അവരുടെ ഏജന്റുമാരും പൊതുമേഖലാ സ്ഥാപനമായ കാഷ്യൂ കോര്‍പറേഷന്‍ പ്രതിസന്ധിയിലാണെന്ന് പ്രചരിപ്പിക്കുന്നുണ്ട്.ഫാക്ടറികള്‍ കേരളത്തില്‍ അടച്ചിട്ടിരിക്കുന്ന മുതലാളിമാര്‍ മറ്റ് സംസ്ഥാനങ്ങളില്‍ വ്യവസായം നടത്തുന്നുണ്ട്. അവരുടെ പരിപ്പും കമ്പോളത്തില്‍ കൊല്ലം ലേബലിലാണ് വില്‍പ്പന നടത്തുന്നത്. കേരളത്തിലെ പൊതുമേഖലാ സ്ഥാപനമായ കാഷ്യൂ കോര്‍പറേഷന്‍ തോട്ടണ്ടി വാങ്ങുകയും പരിപ്പ് വില്‍ക്കുകയും ചെയ്യുമ്പോള്‍ വില നിര്‍ണയിക്കുന്നത് ഫലത്തില്‍ കോര്‍പറേഷനാണ്. ചില കുത്തക വ്യവസായികള്‍ നിയന്ത്രച്ചു കൊണ്ടിരുക്കുന്നത് കാഷ്യൂ കോര്‍പ്പറേഷന്റെ നിയന്ത്രണത്തിലേക്ക് വന്നതാണ് മുതലാളിമാര്‍ ചില ഏജന്റുമാരെ ഉപയോഗിച്ച് കോര്‍പ്പറേഷനെതിരെ അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നത്.നാടന്‍ തോട്ടണ്ടി സംഭരിക്കാന്‍ വിപുലമായ പദ്ധതികള്‍ രൂപീകരിക്കും. കാസര്‍ഗോഡ് ജില്ലയിലെ തോട്ടണ്ടി കരാര്‍ നാളെ ഒപ്പുവക്കും. കണ്ണൂര്‍ ജില്ലയിലെ തോട്ടണ്ടിയും മറ്റ് പൊതുമേഖലയിലേയും സംഭരിക്കും. കൃഷി വകുപ്പിന്റെ കീഴിലുള്ള തോട്ടണ്ടി സംഭരിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുന്നു. കാഷ്യൂ കോര്‍പറേഷനെ വിവാദങ്ങളില്‍ നിന്നും ഒഴിവാക്കി സഹായിച്ചാല്‍ കേരളത്തിലെ ഒന്നാമത്തെ പൊതു മേഖലാ സ്ഥാപനമാക്കി അഞ്ച് വര്‍ഷം കൊണ്ട് മാറ്റിയെടുക്കാമെന്ന് ചെയര്‍മാന്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss