|    Jul 27 Thu, 2017 3:58 am
FLASH NEWS

കശുവണ്ടി ഫാക്ടറി തുറക്കാന്‍ കോണ്‍ഗ്രസിന്റെ രാപ്പകല്‍ സമരം ഇന്ന്

Published : 5th August 2016 | Posted By: SMR

കൊല്ലം: എല്‍ഡിഎഫ് അധികാരത്തില്‍ വന്ന് രണ്ട് മാസം പിന്നിട്ടിട്ടും പൂട്ടികിടക്കുന്ന കശുവണ്ടി ഫാക്ടറികള്‍ തുറക്കാന്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 48 മണിക്കൂര്‍ നീണ്ട രാപ്പകല്‍ സമരം ആരംഭിക്കുമെന്ന് ഡിസിസി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ചിന്നക്കട പോസ്റ്റ് ഓഫിസ് ജങ്ഷനില്‍ ഇന്ന് രാവിലെ 10ന് ആരംഭിക്കുന്ന സമരം  കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ ഉദ്ഘാടനം ചെയ്യും. മുന്‍ കെപിസിസി പ്രസിഡന്റ് കെ മുരളീധരന്‍ മുഖ്യപ്രഭാഷണം നടത്തും. കെപിസിസി, ഡിസിസി ഭാരവാഹികള്‍ പങ്കെടുക്കും.
ഒമ്പതിന് ക്വിറ്റ് ഇന്ത്യാ ദിനത്തില്‍ ക്വിറ്റ് കമ്മ്യൂണലിസം എന്ന മുദ്രാവാക്യമുയര്‍ത്തി കൊല്ലത്ത് ജനകീയ കണ്‍വന്‍ഷന്‍ നടത്തും.
കുടുംബ ഭാഗ ഉടമ്പടിക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നികുതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 11ന് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സബ് രജിസ്ട്രാര്‍ ഓഫിസുകളിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. 13ന് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുന്ന ക്യാംപ് എക്‌സിക്യൂട്ടീവ് നടക്കും.
15ന് ദലിത് വിഭാഗത്തിന് നേരെ ബിജെപി സര്‍ക്കാര്‍ നടത്തുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് മണ്ഡലങ്ങളില്‍ സായാഹ്ന പ്രതിഷേധ കൂട്ടായ്മും 24ന് കൊല്ലത്ത് നമുക്ക് ജാതിയില്ല എന്ന പേരില്‍ പരിപാടിയും സംഘടിപ്പിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ഡിസിസി വൈസ് പ്രസിഡന്റുമാരായ സൂരജ് രവി,  ജര്‍മിയാസ് എന്നിവരും പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക