|    Oct 23 Tue, 2018 6:16 am
FLASH NEWS

കശുവണ്ടി ഫാക്ടറിയില്‍ മാനേജരെ തടഞ്ഞ് വച്ചു: സ്ഥലത്ത് സംഘര്‍ഷാവസ്ഥ

Published : 19th September 2017 | Posted By: fsq

 

അഞ്ചല്‍: ഏരൂര്‍ പഞ്ചായത്തിലെ കിണറ്റ്മുക്കിലെ ക്യാഷൂ ഫാക്ടറിയില്‍ ബോണസ ്പ്രശ്‌നവുമായി ബന്ധപ്പെട്ട് മാനേജരെ തടഞ്ഞ് വച്ചത് സ്ഥലത്ത് സംഘര്‍ഷാവസ്ഥക്ക് കാരണമായി.ഏരൂര്‍ പഞ്ചായത്തിലെ കിണറ്റ്മുക്ക് പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ടേസ്റ്റി ക്യാഷൂ ഫാക്ടറിയിലാണ് നാടകീയരംഗങ്ങള്‍ ഇന്ന് രാവിലെ അരങ്ങേറിയത്. എട്ടു മാസമായി തൊഴിലാളിക്ക് കഴിഞ്ഞ വര്‍ഷ ബോണസ് ആനുകൂല്യം നല്‍കാതെ പൂട്ടികിടന്ന ഫാക്ടറി ഇന്നലെ രാവിലെയാണ് തുറന്നു പ്രവര്‍ത്തനമാരംഭിച്ചത്. മുമ്പ് സിഐടിയു, എഐടിയുസിയുടെയും നേതൃത്വത്തില്‍  നടന്ന ചര്‍ച്ച പരാജയപ്പെട്ടതിനാലാണ്  എട്ടുമാസക്കാലം  കമ്പനി  പുട്ടിയിടേണ്ടി വന്നത്. സിഐടിയു, എഐടിയുസി മാത്രം തൊഴിലാളി പ്രാതിനിധ്യം ഉണ്ടായിരുന്ന ഈ കമ്പനിയിലെ  നൂറില്‍പരം തൊഴിലാളികള്‍ മാനേജ്‌മെന്റ് നിശ്ചയിച്ച എട്ട് ഒഴിവ് ശമ്പളവും 20% ബോണസ് വാങ്ങുകയും ചെയ്തു. ഈ തൊഴിലാളികള്‍ പിന്നീട് ഐഎന്‍ടിയുസി യൂനിയന്‍ രൂപീകരിക്കുകയും തൊഴിലാളികളും ഐഎന്‍ടിയുസി നേതൃത്വവും മാനേജ്‌മെന്റുമായി നടത്തിയ ചര്‍ച്ചയില്‍  ഫാക്ടറി ഇന്നുമുതല്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. കമ്പനി മാനേജ്‌മെന്റ് തീരുമാനിച്ച ആനുകൂല്യങ്ങള്‍ കൈപ്പറ്റാന്‍  തയ്യാറാകാത്ത സിഐടിയു, എഐടിയുസി തൊഴിലാളികള്‍ കമ്പനിപ്പടിക്കല്‍ സംഘടിച്ച് കമ്പനി മാനേജരെ തടഞ്ഞുവയ്ക്കുകയും ചെയ്തു. മാനേജരെ തടഞ്ഞുവച്ച സാഹചര്യത്തില്‍ ഐഎന്‍ടിയുസി യൂനിയന്‍ പ്രതിനിധികളായ തൊഴിലാളികളും, സിഐടിയു, എഐടിയുസി പ്രതിനിധികളായ തൊഴിലാളികളും തമ്മിലുണ്ടായ വാക്കേറ്റം  കയ്യാങ്കളിയില്‍ കലാശിച്ചു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്ത  സാഹചര്യത്തില്‍  ഏരുര്‍ പോലിസ് സ്ഥലത്തെത്തി ഇരു വിഭാഗങ്ങളേയൂ പ്രകോപനപരമായ നടപടികളില്‍ നിന്ന് പിന്തിരിപ്പിച്ചു. പോലിസിന്റെ സാന്നിധ്യത്തില്‍ മാനേജ്‌മെന്റ്  പ്രതിനിധികളും യൂനിയന്‍  പ്രതിനിധി കളുമായി നടത്തിയ ചര്‍ച്ച  പരിഹരിക്കാന്‍ കഴിയാതെ നീളുകയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss