|    Sep 26 Tue, 2017 6:29 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

കശുവണ്ടി ഫാക്ടറികളുടെ നവീകരണത്തിന് 100 കോടി

Published : 28th October 2016 | Posted By: SMR

തിരുവനന്തപുരം: കേരള കശുവണ്ടി വികസന കോര്‍പറേഷന്റെ ഫാക്ടറികള്‍ ആധുനികവല്‍ക്കരിക്കുന്നതിന് കിഫ്ബിയില്‍നിന്ന് 100 കോടി രൂപ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു.
കോര്‍പറേഷന്‍ വിവിധ ബാങ്കുകളില്‍നിന്ന് എടുത്ത വായ്പയ്ക്ക് ഗ്യാരന്റി നല്‍കിക്കൊണ്ട് പുതിയ വായ്പയെടുക്കുന്നതിന് അതിനെ പ്രാപ്തമാക്കും. കശുവണ്ടിമേഖല പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി കശുമാവ് കൃഷി വ്യാപിപ്പിക്കും.
കൈത്തറിമേഖലയില്‍ ഉല്‍പ്പാദനരീതികളുടെ നവീകരണവും വൈവിധ്യവല്‍ക്കരണവും ഉറപ്പുവരുത്തുകയും ഹാന്റക്‌സിന്റെയും ഹാന്‍വീവിന്റെയും പുനസ്സംഘടന സമയബന്ധിതമായി പൂര്‍ത്തിയാക്കുകയും ചെയ്യുമെന്ന് സി കൃഷ്ണന്റെ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്രി മറുപടി നല്‍കി.
സ്‌കൂള്‍ കുട്ടികള്‍ക്കുള്ള യൂനിഫോമിന് കൈത്തറി വസ്ത്രങ്ങള്‍ ഉപയോഗിക്കണമെന്ന തീരുമാനം ഈ രംഗത്തെ തൊഴില്‍ദിനങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് ഉതകും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക