|    Sep 24 Mon, 2018 8:29 pm
FLASH NEWS

കശുവണ്ടി തൊഴിലാളികളുടെ തൊഴില്‍ സംരക്ഷണത്തിന് കോണ്‍ഗ്രസുണ്ടാകുമെന്ന് അഡ്വ ബിന്ദുകൃഷ്ണ

Published : 25th January 2017 | Posted By: fsq

 

കൊല്ലം: കശുവണ്ടി തൊഴിലാളികളുടെ തൊഴില്‍ സംരക്ഷണത്തിന് കോണ്‍ഗ്രസ് ഉണ്ടാവുമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ ബിന്ദുകൃഷ്ണ.ഇടതുപക്ഷം ഇപ്പോള്‍ നടത്തുന്ന സമരം തട്ടിപ്പാണ്. തൊഴില്‍ നല്‍കേണ്ടവര്‍ തന്നെ തൊഴിലിനായി സമരം ചെയ്യുന്നത് തൊഴിലാളികളെ കബളിപ്പിക്കാനാണ്. കശുവണ്ടി തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള യഥാര്‍ത്ഥ സമരം കോണ്‍ഗ്രസ് നടത്തും. കോണ്‍ഗ്രസിന്റെ സമര പരമ്പര 27ന് ചിന്നക്കടയിലെ ഡിസിസി പ്രസിഡന്റിന്റെ  ഉപവാസത്തോടെ ആരംഭിക്കും.  അടഞ്ഞു കിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികളെ സര്‍ക്കാര്‍ ഏറ്റെടുത്ത് കോര്‍പറേഷനെയും കാപ്പെക്‌സിനെയും ഏല്‍പ്പിച്ച് തൊഴില്‍ നല്‍കി പൊതുമേഖലയെ ശക്തിപ്പെടുത്തണമെന്ന് കെ സുരേഷ് ബാബു അഭിപ്രായപ്പെട്ടു. യൂനിയന്‍ പ്രസിഡന്റ് കെ സുരേഷ് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കോയിവിള രാമചന്ദ്രന്‍, വിപിനചന്ദ്രന്‍, കെ ആര്‍ വി സഹജന്‍, കെ കെ ശശി, പി എസ് പ്രദീപ്, അഡ്വ. സേതുനാഥപിള്ള, തൃദീപ് കുമാര്‍, രഘു പാണ്ഡവപുരം, മുഖത്തല വിജയന്‍, ഉമയനല്ലൂര്‍ തുളസി, മുത്തലിഫ്, കൊട്ടിയം സൈനുദ്ദീന്‍, ദില്‍ഷാദ്, കുണ്ടറ ബിജു, കടകംപള്ളി മനോജ്‌സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss