|    May 27 Sat, 2017 8:13 am
FLASH NEWS

കശുവണ്ടി കോര്‍പറേഷന്‍ അഴിമതി: ആര്‍ ചന്ദ്രശേഖരന്‍ ഉള്‍പ്പെടെയുള്ളവരുടെ വീടുകളില്‍ സിബിഐ പരിശോധന

Published : 15th August 2016 | Posted By: SMR

കൊച്ചി: കശുവണ്ടി കോര്‍പറേഷന്‍ അഴിമതി കേസുമായി ബന്ധപ്പെട്ട് കോര്‍പറേഷന്‍ ചെയര്‍മാനും ഐഎന്‍ടിയുസി നേതാവുമായ ആര്‍ ചന്ദ്രശേഖരന്റെ വസതിയിലും ഓഫിസിലും സിബിഐ റെയ്ഡ് നടത്തി. ചന്ദ്രശേഖരന്റെ ശൂരനാട്ടെ വസതിയില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് റെയ്ഡ് നടന്നത്.
റെയ്ഡ് നടക്കുമ്പോള്‍ ചന്ദ്രശേഖരന്‍ ഡല്‍ഹിയിലായിരുന്നു. റെയ്ഡില്‍ നിരവധി രേഖകള്‍ പിടിച്ചെടുത്തതായിട്ടാണ് വിവരം. കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടറായിരുന്ന കെ എ രതീഷ്, മുന്‍ ചെയര്‍മാന്‍ ഇ കാസിം, കോര്‍പറേഷന്‍ കശുവണ്ടി ഇറക്കുമതി ചെയ്ത കോട്ടയത്തുള്ള ജെയ്‌മോന്‍ ജോസഫ് എന്നിവരുടെ വസതികളിലും റെയ്ഡ് നടന്നു.
കേസുമായി ബന്ധപ്പെട്ട് ഉടന്‍ തന്നെ ഇവരെ സിബിഐ ചോദ്യം ചെയ്യുമെന്നും അറിയുന്നു. 2006 മുതല്‍ 2015 വരെയുള്ള കശുവണ്ടി ഇടപാടുകളാണ് ഹൈക്കോടതി നിര്‍ദേശ പ്രകാരം സിബിഐ അന്വേഷിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day