|    May 22 Tue, 2018 1:49 pm
FLASH NEWS
Home   >  National   >  

കശാപ്പ് നിരോധനം: കേന്ദ്രം വിജ്ഞാപനത്തില്‍ മാറ്റം വരുത്തിയേക്കും

Published : 4th June 2017 | Posted By: mi.ptk

ന്യൂഡല്‍ഹി: കശാപ്പിനായുള്ള കന്നുകാലി വില്‍പന നിയന്ത്രിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ മാറ്റം വരുത്തിയേക്കും.വിജ്ഞാപനവുമായി ബന്ധപ്പെട്ടുയര്‍ന്നുവന്ന പരാതികള്‍ പരിശോധിച്ച് ആവശ്യമായ മാറ്റം വരുത്തുമെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഹര്‍ഷവര്‍ധന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കന്നുകാലികളെ കശാപ്പ് ചെയ്യുന്നതിനോ കഴിക്കുന്നതിനോ കേന്ദ്രസര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയിട്ടില്ല.വിജ്ഞാപനവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന തെറ്റിദ്ധാരണകള്‍ കേന്ദ്രസര്‍ക്കാര്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കശാപ്പിനായുള്ള കന്നുകാലികളുടെ വില്‍പ്പന നിയന്ത്രിച്ചുകൊണ്ട് ഉത്തരവിറക്കിയ കേന്ദ്രനടപടിക്കെതിരെ കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. കേന്ദ്ര തീരുമാനം സംസ്ഥാന സര്‍ക്കാരിന്റെ അധികാരത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നും വിമര്‍ശനമുയര്‍ന്നിരുന്നു. തീരുമാനം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss