|    Feb 25 Sun, 2018 5:24 pm
FLASH NEWS

കശാപ്പ് നിരോധനം: കാലിച്ചന്തയൊരുക്കി പ്രതിഷേധിച്ചു

Published : 30th May 2017 | Posted By: fsq

 

കണ്ണൂര്‍: സംസ്ഥാന സര്‍ക്കാറുകളുടെ ഫെഡറല്‍ അവകാശങ്ങള്‍ കവര്‍ന്നെടുത്തും ജനാധിപത്യത്തെയും പൗരാവകാശങ്ങളെയും വെല്ലുവിളിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ കന്നുകാലി ഉത്തരവിനെതിരേ കാലിച്ചന്തയൊരുക്കി ഫെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റിയുടെ പ്രതിഷേധം. ജില്ലാ പ്രസിഡന്റ് ജബീന ഇര്‍ഷാദ് ഉദ്ഘാടനം ചെയ്തു. മൃഗങ്ങളുമായി ബന്ധപ്പെട്ട് വിവിധ മേഖലകളില്‍ ഉപജീവനം നടത്തുന്ന രാജ്യനിവാസികളുടെ ഭക്ഷണ സ്വാതന്ത്രത്തെ റദ്ദ് ചെയ്യുന്ന സംഘപരിവാറിന്റെ ഫാസിസത്തിനെതിരേ ഗാന്ധി മാര്‍ഗത്തിലുള്ള നിയമലംഘന സമരങ്ങള്‍ ഉയര്‍ന്നുവരണമെന്നും മൗനം മുറിച്ച് നീതിയുടെ പടവാളാകാന്‍ രാജ്യനിവാസികള്‍ മുന്നോട്ട് വരണെന്നും അദ്ദേഹം പറഞ്ഞു. പള്ളിപ്രം പ്രസന്നന്‍ അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി രാജീവന്‍ എളയാവൂര്‍, സാമൂഹിക പ്രവര്‍ത്തകന്‍ ദേവദാസ് തളാപ്പ്, സി കെ മുനവ്വിര്‍, സൈനുദ്ദീന്‍ കരിവെള്ളൂര്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss