|    Oct 18 Wed, 2017 5:04 pm
FLASH NEWS
Home   >  Kerala   >  

കശാപ്പ് നിരോധനം:സര്‍ക്കാര്‍ നിയമനടപടിക്ക്;പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കും

Published : 31st May 2017 | Posted By: mi.ptk

തിരുവനന്തപുരം:കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നതും വാങ്ങുന്നതും നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാരിന്റെ നടപടി ഭരണഘടനാ വിരുദ്ധമാണ്. സംസ്ഥാനത്തിന്റെ അധികാരത്തിന്മേലുള്ള ചട്ടങ്ങളിലേക്ക് കടന്നുകയറാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. ഒരു പൗരന്റെ തൊഴില്‍ സ്വാതന്ത്ര്യം ഹനിക്കുന്ന തീരുമാനം അംഗീകരിക്കാനാകില്ലെന്നും വിഷയം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിഷയം ചര്‍ച്ചചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കണമെന്ന് നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക