|    Oct 23 Mon, 2017 1:26 pm
FLASH NEWS

കവ്വായിക്കായലിലെ ജൈവവൈവിധ്യം നശിക്കുന്നു

Published : 29th August 2016 | Posted By: SMR

തൃക്കരിപ്പൂര്‍: കവ്വായിക്കായലില്‍ നിന്ന് വ്യാപക ഉച്ചൂളിക്കടത്ത്. ഇത് പുഴയുടെ ജൈവവൈവിധ്യം നശിക്കാന്‍ കാരണമാവുന്നു. കായലിലെ ഉപദ്വീപുകളില്‍ ഒന്നായ മാടക്കാലില്‍ നിന്നും ദിനംപ്രതി ടണ്‍ കണക്കിനു ഉച്ചൂളിയാണ് ട്രക്കുകളില്‍ അന്യസംസ്ഥാനത്തേക്ക് കടത്തികൊണ്ടു പോകുന്നത്. കക്കയുടെ വായ തുറക്കുന്ന പ്രതിഭാസം പുഴയില്‍ കാണാന്‍ തുടങ്ങിയത് അടുത്ത കാലത്താണ്.
ചെറുകക്കകളും ശല്‍ക്കജീവികളും ചെറു ജലജീവികളും ഒന്നടങ്കം പുഴയില്‍ ചത്തു മലയ്ക്കുന്നതാണ് ഉച്ചൂളിശേഖരത്തിനു കാരണമാകുന്നത്. ഇത് മറ്റു വലിയ ജലജീവികളുടെയും മല്‍സ്യങ്ങളുടെയും ആഹാരമാണ്. ഇതാണ് മുഴുവനായി അന്യ സംസ്ഥാനത്തേക്ക് വാരി കടത്തുന്നത്. കക്കകളും സൂക്ഷ്മ ജല ജീവികളും കൂട്ടത്തോടെ ചാകാന്‍ പുഴക്കരയിലുള്ള അനധികൃത അറവുശാലയില്‍ നിന്നും തോലുറക്കിടാന്‍ ഉപയോഗിക്കുന്ന രാസപദാര്‍ത്ഥങ്ങളും മറ്റും പുഴയിലേക്ക് വന്‍തോതില്‍ തള്ളുന്നതായി പരാതിയുണ്ട്.
കൂടാതെ കക്കയടക്കമുളള ജീവികളെ രാസ പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് കൊല്ലുന്നതാണെന്നും മല്‍സ്യതൊഴിലാളികള്‍ പറയുന്നു. ഇത്രയും വലിയ ജൈവനാശവും ഉച്ചൂളി കടത്തും നടന്നിട്ടും അധികൃതര്‍ ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല.
പരിസ്ഥിതി സംഘടനകളുടെ ഭാരവാഹികളും കവ്വായിക്കായലിലെ മാടക്കാലില്‍ സന്ദര്‍ശനം നടത്തി. പരിസ്ഥിതി സമിതി പ്രവര്‍ത്തകന്‍ ഭാസ്‌കരന്‍ വെള്ളൂരിന്റെ നേതൃത്വത്തിലാണ് പരിസ്ഥിതി ഭാരവാഹികള്‍ സ്ഥലം സന്ദര്‍ശിച്ചത്. ഇത് സംബന്ധിച്ച് വില്ലേജ് ഓഫിസര്‍, തഹസില്‍ദാര്‍ എന്നിവര്‍ക്ക് പരാതി നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക