|    Jan 24 Tue, 2017 8:31 am

കവുങ്ങുകള്‍ക്ക് വീണ്ടും രോഗബാധ; കര്‍ഷകര്‍ ആശങ്കയില്‍

Published : 25th August 2016 | Posted By: SMR

പനമരം: കവുങ്ങുകൃഷിയില്‍ സമീപകാലത്തുണ്ടായ ഉണര്‍വ് ഇല്ലാതാക്കുന്ന തരത്തില്‍ വീണ്ടും രോഗബാധ.
മഴയും വെയിലും ഇടകലര്‍ന്നുള്ള കലാവസ്ഥയില്‍ മഹാളിയും കീടബാധയും കാരണം കവുങ്ങുകൃഷി നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണ്. കഴിഞ്ഞ വര്‍ഷത്തെ വിലയുടെ അടിസ്ഥാനത്തില്‍ ഇത്തവണ വലിയ തുക നല്‍കി പലരും കര്‍ഷകരില്‍ നിന്നു തോട്ടങ്ങള്‍ പാട്ടത്തിനെടുത്തിരുന്നു. ഇവര്‍ക്കു തിരിച്ചടിയായാണ് പലയിടങ്ങളിലും പച്ചയടക്ക അപ്പാടെ നിലംപൊത്തുന്നത്.
മഹാളി രോഗം പ്രതിരോധിക്കാന്‍ ചുണ്ണാമ്പ്, തുരിശ് മിശ്രിത പ്രയോഗം ഭാഗികമായി മാത്രമേ ഫലപ്രദമാവാറുള്ളൂവെന്നു കര്‍ഷകര്‍ പറയുന്നു.
രോഗം ബാധിച്ചു കഴിഞ്ഞാല്‍ മരുന്നുകൊണ്ട് പ്രയോജനം ലഭിക്കാറില്ല.
തുരിശും ചുണ്ണാമ്പും യഥാസമയം ലഭിക്കാത്തതും കര്‍ഷകര്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. മഴയ്ക്കു തൊട്ടുപിന്നാലെ കടുത്ത ചൂട് അനുഭവപ്പെടുന്നത് രോഗബാധയുടെ തോത് വര്‍ധിപ്പിക്കുന്നതായി കര്‍ഷകര്‍ പറയുന്നു. നിരവധി കവുങ്ങു കര്‍ഷകര്‍ ജില്ലയിലുണ്ട്.
ഇതില്‍ നിന്നുള്ള വരുമാനമാണ് മറ്റ് കൃഷികള്‍ക്ക് ഉപയോഗിക്കുന്നത്.
ഇത്തണ കര്‍ണാടകയിലെ ബദിയടുക്ക, എണ്‍കെജ, കുമ്പഡാജെ, വെള്ളൂര്‍, കറുഡക്ക, ദേലപ്പാടി എന്നിവിടങ്ങളില്‍ ഇത്തവണ അടക്ക ഉല്‍പാദനം കൂടുതലാണ്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കവുങ്ങുകൃഷിയുള്ള കാസര്‍കോട് ജില്ലയില്‍ അനുയോജ്യമായ കലാവസ്ഥ ലഭിച്ചതിനാല്‍ കൃഷിക്ക് ഗുണമായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക