|    Dec 19 Wed, 2018 7:17 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കവിത മോഷണം: ശ്രീകേരളവര്‍മ കോളജ് പ്രിന്‍സിപ്പലിനോട് വിശദീകരണം തേടി

Published : 7th December 2018 | Posted By: kasim kzm

തൃശൂര്‍: ശ്രീകേരളവര്‍മ കോളജിലെ അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത് കവിതാ മോഷണ വിവാദത്തി ല്‍ അകപ്പെട്ടതുമായി ബന്ധപ്പെട്ട് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് കോളജ് പ്രിന്‍സിപ്പലിനോട് വിശദീകരണം തേടി. കവിതാ മോഷണ വിവാദം കോളജിന് മാനക്കേട് ഉണ്ടാക്കിയെന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണിത്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ളതാണ് കേരളവര്‍മ കോളജ്.
എസ് കലേഷിന്റെ കവിതയാണ് ദീപ നിശാന്ത് സ്വന്തം പേരില്‍ അധ്യാപക സംഘടനയുടെ മാഗസിനില്‍ പ്രസിദ്ധീകരിച്ചത്. ഇത് വിവാദമായതോടെ ദീപയ്‌ക്കെതിരേ വ്യാപക വിമര്‍ശനം ഉയര്‍ന്നത് കോളജിനും മാനക്കേടായെന്ന അഭിപ്രായവും ശക്തമായി. “
കേരളവര്‍മയ്ക്ക് നാണക്കേടായി ദീപഎന്ന തരത്തില്‍ കഴിഞ്ഞ ദിവസം തൃശൂര്‍ നഗരത്തില്‍ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. ദീപയുടെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണോയെന്ന് പരിശോധിക്കണമെന്നും പോസ്റ്റുകളില്‍ ആവശ്യമുയര്‍ന്നിരുന്നു.
എന്നാല്‍, കോളജുമായി ബന്ധപ്പെട്ട വിവാദമല്ല ഇപ്പോള്‍ ഉണ്ടായിട്ടുള്ളതെന്നതിനാല്‍ ദീപക്കെതിരേ നടപടികള്‍ ആവശ്യമില്ലെന്ന നിലപാടാണ് ബോ ര്‍ഡിന്റേത്. മറ്റൊരാളുടെ കവിത സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദം തികച്ചും വ്യക്തിപരമെന്നാണ് ബോര്‍ഡിന്റെ പ്രാഥമിക വിലയിരുത്തല്‍.
എന്നാല്‍, ചില അധ്യാപക സംഘടനകള്‍ സംഭവത്തെക്കുറിച്ച് ബോ ര്‍ഡ് അന്വേഷിച്ച് നടപടിയെടുക്കണമെന്ന ആവശ്യം ഉന്നയിച്ചതോടെയാണ് ബോര്‍ഡ് സംഭവത്തെക്കുറിച്ച് കോളജ് പ്രിന്‍സിപ്പലിനോട് അഭിപ്രായം ചോദിച്ചിരിക്കുന്നത്. അഭിപ്രായം അറിഞ്ഞ ശേഷം അടുത്ത നടപടികളിലേക്ക് കടക്കാമെന്ന നിലപാടിലാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss