|    Dec 14 Fri, 2018 7:38 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കവിതാ മോഷണം: എം ജെ ശ്രീചിത്രന്‍ ഗജ ഫ്രോഡെന്ന് അധ്യാപകന്‍; രചനാ മോഷണം സ്ഥിരം തൊഴിലെന്നും

Published : 3rd December 2018 | Posted By: kasim kzm

കോഴിക്കോട്: യുവകവി കലേഷിന്റെ കവിത മോഷ്ടിച്ച് ദീപാ നിശാന്തിനു കൈമാറിയെന്നാരോപിക്കപ്പെടുന്ന ഇടതു സാംസ്‌കാരിക പ്രഭാഷകന്‍ എം ജെ ശ്രീചിത്രന്‍ ഗജ ഫ്രോഡെന്ന് തിരൂര്‍ തുഞ്ചന്‍ മെമ്മോറിയല്‍ ഗവ. കോളജ് അധ്യാപകനായ വിജു നായരങ്ങാടി. പി പി രാമചന്ദ്രന്റെ കവിത മോഷ്ടിച്ചതു മുതല്‍ കോളജ് ആര്‍ട്‌സ് ഫെസ്റ്റിവലിലെ പ്രസംഗത്തില്‍ പട്ടിക തിരുത്തി ഒന്നാംസ്ഥാനത്തെത്തിയതു വരെയുള്ള ശ്രീചിത്രന്റെ ചെയ്തികളെക്കുറിച്ച് വിജു നായരങ്ങാടി ഫേസ്ബുക്ക് പോസ്റ്റില്‍ വിവരിക്കുന്നു.
ദീപാ നിശാന്ത് ചതിക്കു പാത്രമായതാണെന്നും അതുകൊണ്ട് അവരോട് മനുഷ്യപ്പറ്റോടെ പ്രതികരിക്കണമെന്നും പോസ്റ്റില്‍ പറയുന്നു.
അതേസമയം, ശ്രീചിത്രന്‍ ഫ്രോഡാണെങ്കില്‍ പോലും മറ്റൊരാളുടെ കവിത സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ച ദീപാ നിശാന്തിനെ ന്യായീകരിക്കുന്ന പോസ്റ്റിനെതിരേ വലിയ വിമര്‍ശനവും ഉയരുന്നുണ്ട്.
ഈ എം ജെ ശ്രീചിത്രന്‍ എന്നയാള്‍ 2002-05 ബാച്ചില്‍ പാലക്കാട് ഗവ. വിക്ടോറിയ കോളജില്‍ മലയാളം ബിഎക്ക് പഠിച്ചിരുന്ന ആള്‍ തന്നെയല്ലേ?… എന്നുചോദിച്ചാണ് ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.
അക്കാലത്തൊരിക്കല്‍ മാധ്യമം ആഴ്ചപ്പതിപ്പിലാണെന്നു തോന്നുന്നു പ്രസിദ്ധീകരിക്കപ്പെട്ട പി പി രാമചന്ദ്രന്റെ മഞ്ഞിലുമേറെത്തണുത്തത് എന്ന കവിത പകര്‍ത്തിക്കൊണ്ടുവന്നു സ്വന്തം രചന എന്നു നടിച്ച് എന്റെ മുന്നില്‍ നില്‍ക്കേ “നീ രാമചന്ദ്രന്റെ കവിത വായിച്ചുറപ്പിക്ക്’ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ എന്റെ മുന്നില്‍ നിന്നു പതറി ഇറങ്ങിപ്പോയ ആളു തന്നെയല്ലേ? കോളജ് ആര്‍ട്‌സ് ഫെസ്റ്റിവലില്‍ പ്രസംഗ മല്‍സരത്തില്‍ മൂന്നാം സ്ഥാനത്തായപ്പോള്‍ യൂനിയന്‍ മാഗസിന്‍ എഡിറ്റര്‍ എന്ന നിലയില്‍ കൈയില്‍ കിട്ടിയ ലിസ്റ്റ് തിരുത്തി ഒന്നാം സ്ഥാനത്തെത്തിയ ആളു തന്നെയല്ലേ? ഡിഗ്രി പരീക്ഷാ ഫലം പുറത്തു വന്നപ്പോള്‍ ഇംഗ്ലീഷില്‍ തോറ്റു പോയ വിവരം മറച്ചുവച്ച് റെക്കോഡ് മാര്‍ക്കില്‍ യൂനി.രണ്ടാം റാങ്കുണ്ടെന്ന് എന്നെ ഫോണില്‍ വിളിച്ചു പറഞ്ഞ ആളു തന്നെയല്ലേ? എന്നിങ്ങനെ ചോദിച്ചാണ് പോസ്റ്റ് തുടരുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss