|    Jun 24 Sun, 2018 8:52 am
FLASH NEWS

കവിതാ ക്യാംപ് സംഘടിപ്പിച്ചു

Published : 29th May 2018 | Posted By: kasim kzm

പട്ടാമ്പി: ആറങ്ങോട്ടുകര കനവ് സാംസ്‌കാരിക സംഘം കനവ് നാടകപ്പുരയില്‍  ഒരുക്കിയ കവിക്കൂട്ടം 2018 എഴുത്തുകാരി സാറാജോസഫ് ഉദ്ഘാടനം ചെയ്തു. വിളക്കുകൊളുത്തി ആരും പറക്കുള്ളില്‍ വെക്കാറില്ല അത് പീഠത്തിന്മേലാണ് വെക്കേണ്ടത്, അതുപോലെയാണ് കവിതകള്‍ എന്ന് അവര്‍ പറഞ്ഞു. പുതിയ കവികളുടെ രചനകള്‍ ഓരോന്നും ഇത്തരം കൂട്ടായ്മകളിലൂടെ പുറത്തുവരേണ്ടതാണ്.
അവതരിപ്പിക്കപ്പെട്ട ഓരോ കവിതകളെക്കുറിച്ചും വിശദമായ വിലയിരുത്തലുകള്‍ നടത്തി. തുടക്കക്കാര്‍ക്കു വേണ്ടുന്ന മാര്‍ഗ നിര്‍ദ്ദേശങ്ങളും സാറാ ജോസഫ് നല്‍കി.
പരിപാടിയില്‍ 20 തോളം പുതുകവികള്‍ കവിത അവതരിപ്പിച്ചു. തുടര്‍ന്ന് കനവ് സാംസ്‌കാരിക സംഘത്തിന്റെ ‘ശോകമില്ലാത്തവന്‍ ബലിയായവന്‍  എന്ന നാടകത്തിന്റെ അവതരണവും നടന്നു.ക്യാംപ് ഡയറക്ടര്‍ ബിപിന്‍ ആറങ്ങോട്ടുകര, എം ജി ശശി, ടി എ പ്രസാദ്, രാമന്‍കുട്ടി, ജനാര്‍ദ്ദനന്‍, ഗീതാജോസഫ് എന്നിവര്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss