|    Jul 23 Mon, 2018 1:29 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

കവാനി ഡബിളില്‍ പിഎസ്ജിക്ക് അഞ്ച് ഗോള്‍ ജയം

Published : 14th September 2017 | Posted By: fsq

 

ഗ്ലാസ്‌ഗോ: എഡിസണ്‍ കവാനി ഇരട്ടച്ചങ്കോടെ കളം നിറഞ്ഞാടിയ മല്‍സരത്തില്‍ സെല്‍റ്റിക്കിനെതിരെ പിഎസ്ജിക്ക് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് സെല്‍റ്റിക്കിനെ പിഎസ്ജി മുക്കിയത്. കവാനിയെക്കൂടാതെ എംബാപ്പയും നെയ്മറും പിഎസ്ജിക്കായി ലക്ഷ്യം കണ്ടു.എംബാപ്പയും കവാനിയും നെയ്മറും മുന്‍നിരയില്‍ നിന്ന് പിഎസ്ജി പടനയിച്ചപ്പോള്‍ 19ാം മിനിറ്റില്‍ തന്നെ ഗോള്‍ പിറന്നു. മധ്യനിര താരം അഡ്രിയാന്‍ റാബിയറ്റിന്റെ പാസിനെ ഇടത് വിങില്‍ നിന്ന് പിടിച്ചെടുത്ത് നെയ്മര്‍ തൊടുത്ത ഷോട്ട് ഗോള്‍വല കുലുക്കുകയായിരുന്നു. 34ാം മിനിറ്റില്‍ എംബാപ്പെ വലകുലുക്കി. വലത് വിങില്‍ നിന്ന് ഗോള്‍മുഖത്തേക്കെത്തിയ പന്തിനെ നെയ്മര്‍ ഹെഡ് ചെയ്ത് കവാനിക്ക് നല്‍കിയെങ്കിലും കവാനിക്ക് ഷോട്ട് എടുക്കാനായില്ല. എന്നാല്‍ തൊട്ടുപിന്നില്‍ മാര്‍ക്ക് ചെയ്യാതെ നിന്ന് എംബാപ്പെ അനായാസമായി പന്ത് വലയിലാക്കുകയായിരുന്നു. ഇടവേളയ്ക്ക് തൊട്ടുമുമ്പ് വീണുകിട്ടിയ അവസരം കവാനി ഉന്നം പിഴയ്ക്കാതെ വലയിലെത്തിച്ചതോടെ മൂന്ന് ഗോളിന്റെ ആധിപത്യം പിഎസ്ജി ഉറപ്പിച്ചു.രണ്ടാം പകുതിയില്‍ പിഎസ്ജിയെ തടുത്തുനിര്‍ത്താനുള്ള സെല്‍റ്റിക്കിന്റെ ശ്രമം 83ാം മിനിറ്റില്‍ സെല്‍ഫ്‌ഗോളായി അവസാനിച്ചു. സെല്‍റ്റിക് പ്രതിരോധ താരം ലെസ്റ്റിങിന്റെ കാലില്‍ തട്ടി ഗോള്‍ വലയിലെത്തുകയായിരുന്നു. അവസാന മിനിറ്റുകളില്‍   കുര്‍സാവയുടെ അസിസ്റ്റില്‍ കവാനി രണ്ടാം വട്ടം വലകുലുക്കിയതോടെ പിഎസ്ജി അഞ്ച് ഗോളിന്റെ ആധിപത്യവുമായി മടങ്ങി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss