|    Oct 20 Fri, 2017 9:52 pm
FLASH NEWS

കവര്‍ച്ച; മൂന്ന് നാടോടികള്‍ അറസ്റ്റില്‍

Published : 14th July 2017 | Posted By: fsq

 

ആദുര്‍: വീടിന് പുറത്ത് ഉണങ്ങാനിട്ട ഷര്‍ട്ടിന്റെ കീശയില്‍ സൂക്ഷിച്ച താക്കോല്‍ കൈക്കലാക്കി വീട് തുറന്ന് പത്ത് പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ കുമ്പളയില്‍ താമസിക്കുന്ന മുന്ന് തമിഴ് നാടോടികളെ ആദുര്‍ പോലിസ് അറസ്റ്റ് ചെയ്തു. കുമ്പള കുണ്ടങ്കരടുക്കയിലെ മഞ്ജുള (37), സരസ്വതി (27), രാധിക (18) എന്നിവരാണ് അറസ്റ്റിലായത്. ഇരിയണ്ണി പേരടുക്കയിലെ കൃഷ്ണന്റെ വീട്ടില്‍ നിന്നാണ് ആഭരണങ്ങള്‍ കവര്‍ന്നത്. കഴിഞ്ഞ ഏഴിനാണ് കവര്‍ച്ച നടന്നത്. കൃഷ്ണനും ഭാര്യ സുശീലയും ജോലിക്ക് പോവുമ്പോള്‍ താക്കോല്‍ വീടിന് പുറത്ത് തൂക്കിയിട്ട ഷര്‍ട്ടിന്റെ കീശയിലാണ് സൂക്ഷിക്കാറുള്ളത്. വൈകീട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തി നോക്കിയപ്പോഴാണ് ആഭരണങ്ങള്‍ നഷ്ടപ്പെട്ടതറിയുന്നത്. തമിഴ്  നാടോടി സ്ത്രീകള്‍ അന്ന് പരിസരങ്ങളില്‍ കറങ്ങിയിരുന്നതായി നാട്ടുകാര്‍ പോലിസില്‍ വിവരം നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുമ്പള കുണ്ടങ്കരടുക്കയില്‍ താമസിക്കുന്ന നാടോടികളെ അറസ്റ്റ് ചെയ്തത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക