|    Nov 17 Sat, 2018 4:39 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കവര്‍ച്ച: ബംഗ്ലാദേശ് സ്വദേശികള്‍ പിടിയില്‍

Published : 5th August 2018 | Posted By: kasim kzm

കൊച്ചി: തൃപ്പൂണിത്തുറയിലും കലൂരിലും വീട്ടില്‍ അതിക്രമിച്ചു കയറി കുടുംബാംഗങ്ങളെ കെട്ടിയിട്ടു കവര്‍ച്ച നടത്തിയ സംഘത്തിലെ മൂന്നു പേര്‍ കൂടി പിടിയില്‍. ബംഗ്ലാദേശ് സ്വദേശികളായ ഇക്രം, സലീം, ഹാരൂണ്‍ എന്നിവരാണു പിടിയിലായത്. മറ്റൊരു മോഷണക്കേസില്‍ ഡല്‍ഹി ഈസ്റ്റ് പ്രീതി വിഹാര്‍ പോലിസാണ് ഇവരെ പിടിച്ചത്. സംഭവത്തില്‍ മൂന്നു പേരെ നേരത്തെ പോലിസ് ഡല്‍ഹിയില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇര്‍ഷാദ്, ഷംഷാദ്, റോണി എന്നിവരാണ് അന്ന് അറസ്റ്റിലായത്. ബാക്കിയുള്ളവര്‍ ബംഗ്ലാദേശിലേക്ക് കടന്നു. ഇങ്ങനെ കടന്നവരില്‍ മൂന്നുപേരാണ് ഇപ്പോള്‍ മറ്റൊരു മോഷണ ശ്രമത്തിനിടെ പടിയിലായത്. മണ്ഡോലി ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ഇവരെ വിട്ടുകിട്ടാന്‍ കോടതിയെ സമീപിക്കുമെന്നു സിറ്റി പോലിസ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ ലാല്‍ജി പറഞ്ഞു. കഴിഞ്ഞ ഡിസംബറിലാണു തൃപ്പൂണിത്തുറ എരുര്‍ സൗത്ത് നന്ദപ്പിള്ളില്‍ നന്ദകുറിന്റെ വീട്ടില്‍ 11 അംഗ സംഘം അതിക്രമിച്ചു കയറി കവര്‍ച്ച നടത്തിയത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss