|    Jan 17 Tue, 2017 8:29 pm
FLASH NEWS

കവര്‍ച്ച ചെറുത്ത വനിതയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടു

Published : 21st August 2016 | Posted By: SMR

ബറേലി: ബാഗ് കവര്‍ച്ച ചെയ്യാന്‍ ശ്രമിച്ച സംഘത്തെ ചെറുത്ത വനിതാ എന്‍ജിനീയറെ ഓടുന്ന തീവണ്ടിയില്‍ നിന്ന് തള്ളിയിട്ടു. ലഖ്‌നോ കത്‌ഗോഡം എക്‌സ്പ്രസില്‍ ഭോജിപുര റെയില്‍വെ സ്റ്റേഷനടുത്തുവച്ചാണ് സംഭവം. ഇതേ തുടര്‍ന്ന് യാത്രക്കാര്‍ ചങ്ങല വലിച്ച് വണ്ടി നിര്‍ത്തി. റെയില്‍വേ പോലിസ് സ്ത്രീയെ ആശുപത്രിയിലെത്തിച്ചു. അവര്‍ മരണത്തോട് മല്ലടിക്കുകയാണ്. ഗുരുതരാവസ്ഥയിലായ സ്ത്രീയെ ബറേലി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മോഷ്ടാക്കള്‍ രക്ഷപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 27 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക