|    May 25 Thu, 2017 5:09 am
FLASH NEWS

കവര്‍ച്ച ആസൂത്രണം ചെയ്തത് സപ്തംബര്‍ നാലിന്

Published : 26th October 2015 | Posted By: SMR

കാസര്‍കോട്: കുഡ്‌ലു ബാങ്ക് കവര്‍ച്ച നടന്നത് സപ്തംബര്‍ ഏഴിനെങ്കിലും നാലാം തിയ്യതി തന്നെ ആസൂത്രണശ്രമം നടത്തിയിരുന്നു. ഇതിനായി ബാങ്ക് പരിസരത്ത് എത്തിയെങ്കിലും ബാങ്കില്‍ തിരക്കുള്ളതിനാല്‍ ആ പദ്ധതി ഉപേക്ഷിച്ചു. നഗരത്തില്‍നിന്നു മൂന്നര കിലോമീറ്റര്‍ അകലെ ദേശീയപാതയോരത്ത് സ്ഥിതിചെയ്യുന്ന ബാങ്കില്‍ കവര്‍ച്ച നടത്തിയാല്‍ എളുപ്പത്തില്‍ രക്ഷപ്പെടാമെന്ന ധാരണയിലാണ് ഈ ബാങ്കിനെ കവര്‍ച്ചയ്ക്കായി തിരഞ്ഞെടുത്തത്. കേസിലെ പ്രതികളെല്ലാം ലഹരിമരുന്ന് ഉപയോഗിക്കുന്നവരാണ്. ഇതാണ് പ്രതികളെ തമ്മില്‍ ബന്ധിപ്പിച്ച ഘടകം. കവര്‍ച്ചയ്ക്ക് രണ്ടുമാസം മുമ്പ് പ്രതികളായ മുജീബിനെയും മസൂദിനെയും കാസര്‍കോട്ടെ ഒരു ലോഡ്ജിലെ റെയ്ഡില്‍ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. കഞ്ചാവ് ഉപയോഗിക്കുന്നതിനാണ് മുറിയെടുത്തതെന്നാണ് അന്നു പ്രതികള്‍ പറഞ്ഞത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day