|    Dec 16 Sat, 2017 2:50 pm
FLASH NEWS

കവര്‍ച്ചാ സംഘത്തെ റിമാന്‍ഡ് ചെയ്തു

Published : 27th October 2017 | Posted By: fsq

 

ഇരവിപുരം: കഴിഞ്ഞ ദിവസം ഇരവിപുരം പോലിസ് അറസ്റ്റ് ചെയ്ത കവര്‍ച്ചാ സംഘത്തെ റിമാന്‍ഡ് ചെയ്തു. ഇരവിപുരം വാളത്തുംഗല്‍ സ്വദേശി അറഫുദ്ദീന്‍, തട്ടാമല സ്വദേശി അല്‍ത്താഫ് എന്നിവരാണ് കഴിഞ്ഞ ദിവസം പോലിസിന്റെ പിടിയിലായത്.ഒറ്റയ്ക്ക് കാല്‍നടയായി പോകുന്ന ആളുകളുടെ മൊബൈല്‍ ഫോണും പണവും അവരെ ആക്രമിച്ചു കവരുന്ന സംഘത്തിലെ അംഗങ്ങളാണ് ഇവര്‍. തിരുവനന്തപുരത്ത് തുമ്പപോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍ നിന്നും മോഷ്ടിച്ച പള്‍സര്‍ ബൈക്കില്‍ കറങ്ങി നടന്നായിരുന്നു മോഷണം നടത്തിയിരുന്നത്. ജോലി കഴിഞ്ഞ് ഒറ്റയ്ക്ക് ഫോണില്‍ സംസാരിച്ചു നടന്നവരും ഇതരസംസ്ഥാന തൊഴിലാളികളുമായിരുന്നു ഇവരുടെ പ്രധാന ഇരകള്‍. ഇതിലെ പ്രധാനി കൃത്യത്തിനായി ഉപയോഗിച്ചിരുന്നത് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ആയിരുന്നു. വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ മാസങ്ങളായി പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇരവിപുരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഉമറുള്‍ ഫാറൂഖ്, അസി: സബ് ഇന്‍സ്‌പെക്ടര്‍ ശ്രീകുമാര്‍, എഎസ്‌ഐ താഹ, ജോയിക്കുട്ടി, സിസിടിവി വിദഗ്ധര്‍ ജയന്‍ സ്റ്റീഫന്‍, ഷാഡോ പോലിസ് സിപിഒമാരായ സിനു, മനു, സജു, വിനു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

റെയില്‍വേ ലെവല്‍ക്രോസുകളുടെ പണി പൂര്‍ത്തിയാക്കണമെന്ന് എംഎല്‍എകൊല്ലം: അറ്റകുറ്റപ്പണികളുടെ ഭാഗമായി ഉഴുതുമറിച്ചിട്ട റെയില്‍വേ ലെവല്‍ക്രോസ്സുകളുടെ അപ്രോച്ച് റോഡുകള്‍ അടിയന്തരമായി സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് എം നൗഷാദ് എംഎല്‍എ തിരുവനന്തപുരം റെയില്‍വേ ഡിവിഷനല്‍ മാനേജര്‍ക്ക് കത്തയച്ചു.ഇരവിപുരം മണ്ഡലത്തിലെ മയ്യനാട്, കൂട്ടിക്കട, ഇരവിപുരം, കാവല്‍പ്പുര, പുത്തന്‍ചന്ത, മാടന്‍നട, പോളയത്തോട്,  കോളജ് ജങ്ഷന്‍ എന്നീ ലെവല്‍ ക്രോസ്സുകളുടെ അപ്രോച്ച് റോഡുകളിലെ കോണ്‍ക്രീറ്റ് പാളികളാണ് കാലികമായ അറ്റകുറ്റപ്പണികളുടെ ഭാഗമായി റെയില്‍വേ ഇളക്കി മാറ്റിയത്. ഇളക്കിമാറ്റിയ കോണ്‍ക്രീറ്റു പാളികള്‍ മാസങ്ങള്‍ കഴിഞ്ഞും പുനഃസ്ഥാപിക്കുകയോ റീ ടാറിങ് നടത്തുകയാ ചെയ്തിട്ടില്ല. ഇതുമൂലം ലെവല്‍ ക്രോസ്സുകള്‍ വഴിയുള്ള വാഹനഗതാഗതം അസാധ്യമായി. ലെവല്‍ക്രോസ്സുകളില്‍ അപകടങ്ങള്‍ നിത്യസംഭവമാണെന്നും എംഎല്‍എ ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക