|    Jan 20 Fri, 2017 11:53 pm
FLASH NEWS

കവര്‍ച്ചാ സംഘത്തിലെ മൂഖ്യ പ്രതികള്‍ കാറുമായി പിടിയില്‍

Published : 12th July 2016 | Posted By: sdq

പെരിന്തല്‍മണ്ണ: ഹൈവേകള്‍ കേന്ദ്രീകരിച്ച് പണവും സ്വര്‍ണ്ണവും കവര്‍ച്ച ചെയ്യുന്ന സംഘത്തിലെ മൂന്നു പേരെ കാറുമായി പെരിന്തല്‍മണ്ണ ഷാഡോ പോലീസ് പിടികൂടി. കുറുവ പഴമള്ളൂര്‍ മേക്കറ കുന്നന്‍ മൊയ്തീന്‍ കുട്ടി (38) ഇരിട്ടി കീഴൂര്‍കുന്ന് ചോരന്‍ വീട്ടില്‍ സുരേഷ് ബാബു (31) ഇരിട്ടി കണോത്ത് സജിത്ത് 24 എന്നിവരെ പെരിന്തല്‍മണ്ണ സിഐ സീദ്ദീഖിന്റെ നേതത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ച്ചെയ്തു. കോഴിക്കോട് തൃശൂര്‍ ഹൈവ്വേ, കോട്ടക്കല്‍ ചങ്ങരംകുളം പാലക്കാട് മലപ്പുറം ഹൈവേകളിലും പഴമള്ളൂര്‍, കൂട്ടിലങ്ങാടി, രാമപുരം എന്നിവിടങ്ങളില്‍ വെച്ചും യാത്രക്കാരെ ഭയപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ച്ച നടത്തുന്ന സംഭവങ്ങള്‍ പരാതിയായതോടെ ജില്ലാ പോലീസ് മേധാവി നല്‍കിയ നിര്‍ദ്ദേശത്തിലാണ് പെരിന്തല്‍മണ്ണ ഷാഡോ പോലീസ് ഒരു മാസത്തോളം നടത്തിയ രഹസ്യനിരീക്ഷണത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സംഘത്തില്‍ എട്ട് പേര്‍ ഉള്ളതായി പോലീസ് പറഞ്ഞു. പ്രതികളില്‍ സുരേഷ് ബാബു, സജിത്ത് എന്നിവര്‍ക്കെതിരെ കണ്ണൂര്‍ ഇരിട്ടിയിയില്‍ അഞ്ച് കേസുകള്‍ നിലവിലുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു പ്രതികളെ കോടതി റിമാന്റ് ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 66 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക