|    Dec 19 Wed, 2018 6:51 am
FLASH NEWS

കവര്‍ച്ചാ പ്രതി അറസ്റ്റില്‍

Published : 21st April 2018 | Posted By: kasim kzm

വര്‍ക്കല: പുത്തന്‍ചന്ത എല്‍ഐസി പ്രീമിയം പോയിന്റ് ഓഫിസില്‍ അതിക്രമിച്ച് കയറി കാഷ് കൗണ്ടറില്‍ നിന്നും 4200 രൂപ കവര്‍ച്ച ചെയ്ത പ്രതിയെ വര്‍ക്കല പോലിസ് അറസ്റ്റ്്്് ചെയ്തു.
പത്തനംതിട്ട, മല്ലപ്പള്ളി കൈപ്പറ്റയില്‍ ആലുമ്മൂട്ടില്‍ വീട്ടില്‍ രാജേഷ്(44) ആണ് പോലിസിന്റെ പിടിയിലായത്. കഴിഞ്ഞ 14ന് വൈകീട്ടാണ് ഇയാള്‍ കടയില്‍ അതിക്രമിച്ചുകയറി പണം കവര്‍ന്നത്.
സമാനമായ നിലയില്‍ കവര്‍ച്ച നടത്തിയതിന് കിളിമാനൂര്‍, ആറ്റിങ്ങല്‍, എറണാകുളം, കക്കാട് സ്റ്റേഷനുകളില്‍ കേസെടുത്ത് ഇയാളെ മുമ്പും റിമാന്റ് ചെയ്തിട്ടുണ്ട്.
പുത്തന്‍ചന്തയില്‍ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ കാമറ വഴിയാണ് പ്രതിയെ തിരിച്ചറിയാനായത്.
വര്‍ക്കല സിഐ രമേശ്കുമാര്‍, എസ്‌ഐ പ്രൈജു, പിആ ര്‍ഒ ജയപ്രസാദ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss