|    Jul 28 Fri, 2017 6:26 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കവര്‍ച്ചാശ്രമത്തിനിടെ കാമറയില്‍ പതിഞ്ഞ പ്രതി പിടിയില്‍

Published : 20th January 2016 | Posted By: SMR

പള്ളിക്കല്‍: പള്ളിക്കല്‍ ബസാറില്‍ മോഷണ ശ്രമത്തിനിടെ സിസിടിവിയില്‍ പതിഞ്ഞ രണ്ടംഗ മോഷണസംഘത്തിലെ ഒരാളെ പിടികൂടി. ചേലേമ്പ്ര മാടണ്ണിയില്‍ വീട്ടില്‍ സ്പിന്നിങ് മില്‍ മാലപറമ്പ് കോളനിയില്‍ താമസിക്കുന്ന അബ്ദുല്‍നാസറാ (46)ണു പിടിയിലായത്. കേസിലെ മുഖ്യ സൂത്രധാരന്‍ കോഴിക്കോട് വെള്ളയില്‍ കടപ്പുറത്തെ കണ്ണാടി ജലീലി (50)നു വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കി.
രണ്ടാഴ്ച മുമ്പ് പള്ളിക്കല്‍ ബസാറിലെ വളപ്പില്‍ അത്താണിക്കല്‍ വീട്ടില്‍ താഴത്തേരി ഷബീറിന്റെ വീട്ടില്‍ അബ്ദുല്‍നാസറും കണ്ണാടി ജലീലും മോഷണത്തിനു ശ്രമിച്ചിരുന്നു. വീടിന്റെ അടുക്കളയുടെ വാതിലിന്റെ പൂട്ടു പൊളിച്ചെങ്കിലും വീടിനകത്തു പ്രവേശിക്കാനാവാതെ ഇരുവരും മോഷണശ്രമം ഉപേക്ഷിച്ചു രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം രാമനാട്ടുകരയില്‍നിന്നാണ് അബ്ദുല്‍നാസര്‍ പിടിയിലായത്.
പരപ്പനങ്ങാടി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇയാള്‍ക്ക് മറ്റു പല കേസിലും പങ്കുള്ളതായും കൂടുതല്‍ അന്വേഷണത്തിനായി പോലിസ് കസ്റ്റഡിയില്‍ വാങ്ങുമെന്നും എസ്‌ഐ വി എം രവീന്ദ്രന്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക