|    Jul 25 Tue, 2017 4:24 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കവര്‍ച്ചാശ്രമം: മൂന്നുപേര്‍ അറസ്റ്റില്‍

Published : 14th July 2017 | Posted By: fsq

 

വടക്കാഞ്ചേരി: വടക്കാഞ്ചേരി-ഷൊര്‍ണൂര്‍ ഹൈവേയില്‍ ദമ്പതികളെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് തൃശൂര്‍ പുത്തൂര്‍ മരത്താക്കര ചൂണ്ടയില്‍ വീട്ടില്‍ ബാബുരാജ് (37) എന്ന ബുള്ളറ്റ് ബാബു, കൂട്ടാളികളായ മണ്ണുത്തി ചുവന്നമണ്ണ് സ്വദേശികളായ കളത്തിങ്കല്‍ വീട്ടില്‍ ഷമീര്‍ എന്ന ബെല്‍റ്റ് ഷമീര്‍, മനവളപ്പില്‍ വീട്ടില്‍ ബേബി മകന്‍ ഡെന്നി എന്നിവരെ വടക്കാഞ്ചേരി ഇന്‍സ്‌പെക്ടര്‍ ടി എസ് സിനോജും സംഘവും നൈറ്റ്പട്രോളിങിനിടെ അറസ്റ്റ് ചെയ്തു.  കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയാണ് പറവൂരില്‍ നിന്നു പാലക്കാട്ടേക്ക് പോവുകയായിരുന്ന ദമ്പതികളെ മാരകായുധങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങളും പണവും പ്രതികള്‍ കവര്‍ന്നത്. വടക്കാഞ്ചേരി പാര്‍ലിക്കാടിനടുത്ത് വച്ച് കാര്‍ കേടുവന്നതിനെ തുടര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന സ്ഥലത്തേക്ക് ബൈക്കില്‍ സഹായിക്കാനെന്ന ഭാവത്തില്‍ വന്ന പ്രതികള്‍ ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ച്ച ചെയ്യുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ദമ്പതിമാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.പ്രതികളെ അറസ്റ്റ് ചെയ്ത് വിശദമായി ചോദ്യംചെയ്തപ്പോള്‍ ഒന്നാംപ്രതി ബാബുരാജ് 36ഓളം  കേസില്‍ പ്രതിയും, എട്ടുവര്‍ഷത്തോളം ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ്.  രണ്ടാം പ്രതി ഷമീര്‍ തൃശൂര്‍ ഈസ്റ്റ്, അന്തിക്കാട്, മണ്ണുത്തി പോലിസ് സ്‌റ്റേഷനുകളില്‍ ക്രിമിനല്‍ക്കേസില്‍ ഉള്‍പ്പെട്ടയാളാണെന്നും പോലിസ് അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക