|    Aug 19 Sat, 2017 11:58 pm
FLASH NEWS

കവര്‍ച്ചാകേസിലെ പ്രതികള്‍ പിടിയില്‍

Published : 6th August 2017 | Posted By: fsq

 

കൊച്ചി: ഹൈക്കോടതി ജങ്ഷനു സമീപം വാക്‌വേയില്‍ വച്ച് രണ്ടുപവന്‍ തൂക്കം വരുന്ന മാലയുടെ ഭാഗവും പണവും അപഹരിച്ച കേസില്‍ ഏഴംഗസംഘത്തെ എറണാകുളം സെന്‍ട്രല്‍ പോലിസ് അറസ്റ്റു ചെയ്തു. വൈപ്പിന്‍ പുതുവൈപ്പ് മണിയന്തറവീട്ടില്‍ സനേഷ്(22), ഞാറയ്ക്കല്‍ പെരുമ്പിള്ളി മണ്ഡപത്തില്‍ വീട്ടില്‍ ജിതിന്‍ (21), ഞാറയ്ക്കല്‍ പെരുമ്പിള്ളി മണ്‍പത്തില്‍ വീട്ടില്‍ അഖില്‍ (23), ഞാറയ്ക്കല്‍ പള്ളിപ്പറമ്പില്‍ വീട്ടില്‍ ജിനോ(24), ഓച്ചംതുരുത്ത് പനക്കല്‍ ഷാരോണ്‍(20), ഞാറയ്ക്കല്‍ തിരുവീട് കോളനി മീനച്ചേരി വീട്ടില്‍ സനൂപ്(23), വാത്തുരുത്തി മല്‍സ്യപുരം സ്വദേശി എന്നിവരാണ് പിടിയിലായത്. ഈമാസം 3ന് വൈകീട്ട് ഏഴരയോടെ എറണാകുളം ഹൈക്കോടതി ജങ്ഷനു പടിഞ്ഞാറുവശം വാക്‌വേ തുടങ്ങുന്ന ഭാഗത്താണ് സംഭവം. ഇടപ്പള്ളി ടോളിനു സമീപം കുളക്കാട്ടുകുഴിയില്‍ രാജീവിന്റെ മകന്‍ സൂരജിനെയും കൂട്ടുകാരനെയും തടഞ്ഞുനിര്‍ത്തി ദേഹോപദ്രവം ഏല്‍പ്പിച്ച് കഴുത്തില്‍ക്കിടന്ന സ്വര്‍ണമാല കവര്‍ച്ച നടത്തിയെന്ന പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തിവരവെയാണ് പ്രതികള്‍ പിടിയിലായത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക