|    Aug 24 Thu, 2017 4:55 am
FLASH NEWS

കവര്‍ച്ചയ്ക്കിടെ സിസി ടിവിയില്‍ കുടുങ്ങിയ മോഷ്ടാവ് പിടിയില്‍

Published : 7th November 2016 | Posted By: SMR

പയ്യോളി: അയനിക്കാട് സരസ്വതി ഭവന്‍ ഹോട്ടലില്‍ കവര്‍ച്ചക്കിടയില്‍ സിസിടിവി കാമറയില്‍ കുടുങ്ങിയ മോഷ്ടാവ് പോലിസ് പിടിയില്‍. കഴിഞ്ഞ മാസം 23നാണ് ഹോട്ടലില്‍ മോഷണം നടന്നത്. 23,000 രൂപയാണ് കളവ് പോയത്.
കൂരാച്ചുണ്ട് സ്വദേശിയായ രതീഷ്(52) എന്ന കോഴി രതീഷാണ് പിടിയിലായത്. എറണാകുളത്ത് ഇയാളുടെ പേരില്‍ സമാനമായ കേസ് നിലവിലുണ്ട്.
എറണാകുളത്തെ കേസ് ഫയലില്‍ നിന്ന് ലഭിച്ച ഫോട്ടോയും സിസിടിവിയില്‍ നിന്ന് ലഭിച്ച ഫോട്ടോയും ഇയാളുടേതാണെന്ന് പോലിസ് സ്ഥിരീകരിച്ചു. കാസര്‍കോട് പാണത്തൂരില്‍ കുടുംബമായി കഴിയുന്ന ഇയാള്‍ കോഴിക്കോട്ടെ ബിസിനസുകാരനായിട്ടാണ് അവിടെ അറിയപ്പെടുന്നത്. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് പോലിസ് തെളിവെടുത്തു. ഡിവൈഎസ്പി കെ സുദര്‍ശന്‍, എസ്‌ഐ കെ കെ വിനോദ് എന്നിവരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡാണ് പ്രതിയെ പിടികൂടിയത്. എസ്‌ഐ ആര്‍ വിജയന്‍, എസ്എസ്പി ഒ കെ പി രാജീവന്‍, പ്രദീപ്, സിപിഒ ഷാജി, സ്‌പെഷ്യല്‍ സ്‌ക്വാഡിലുണ്ടായിരുന്നത്. ടി ശശീന്ദ്രനാണ് കേസന്വേഷണ ചുമതല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക