|    Feb 20 Mon, 2017 11:36 pm
FLASH NEWS

കവര്‍ച്ചക്കേസുകളില്‍ പ്രതികളായ രണ്ടുപേര്‍ പിടിയില്‍

Published : 30th November 2016 | Posted By: SMR

കണ്ണൂര്‍: കവര്‍ച്ചക്കേസുകളില്‍ പ്രതികളായ രണ്ടുപേരെ പിടിയില്‍ ആയുധവുമായി പോലിസ് പിടികൂകി. തിരുവന്തപുരം പുല്ലമ്പാറയിലെ അന്‍സാര്‍ എന്ന ഉണ്ണി(30), തമിഴ്‌നാട് പാവട്ടി തെരുവിലെ ടി അശോക്(27) എന്നിവരെയാണ് ഇന്നലെ പുലര്‍ച്ചെ റെയില്‍വെ സ്റ്റേഷന്‍ പരിസരത്തെ കടയ്ക്ക് മുന്നില്‍ നിന്നു സംശയകരമായ രീതിയില്‍ പിടികൂടിയത്. ഇവരുടെ കൈയില്‍ നിന്നു രണ്ട് പവന്‍ സ്വര്‍ണാഭരണവും കമ്പിപ്പാരയും ആക്‌സോ ബ്ലേഡും കണ്ടെടുത്തതായി പോലിസ് അറിയിച്ചു. ടൗണ്‍ എസ്‌ഐ എ കുട്ടികൃഷ്ണനും സംഘവുമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. നേരത്തേ മയ്യില്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ കടകളില്‍ നടന്ന  കവര്‍ച്ചക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച അന്‍സാര്‍ രണ്ടര മാസം മുമ്പാണ് ജയില്‍ മോചിതനായത്.ഇതിനു ശേഷം മംഗലാപുരം ഉള്ളാളില്‍ ഒരു കവര്‍ച്ചക്കേസില്‍ പിടിയിലായി ഒരു മാസം മുമ്പ് ജാമ്യത്തില്‍ ഇറങ്ങിയതായിരുന്നു. കാസര്‍കോഡ് ചന്തേര പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ ബൈക്ക് മോഷ്ടിച്ച കേസിലും പ്രതിയാണ്. അശോക് നേരത്തെ മൊബൈല്‍ കടയിലെ മോഷണക്കേസില്‍ പ്രതിയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക