|    Aug 18 Fri, 2017 10:06 pm
FLASH NEWS

കവര്‍ച്ചക്കേസില്‍ രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു

Published : 8th October 2016 | Posted By: Abbasali tf

കോഴഞ്ചേരി: ആള്‍താമസമില്ലാത്ത വീട്ടില്‍ കവര്‍ച്ച ചെയ്ത കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു.  നാരങ്ങാനം ചന്ദ്രാത്തില്‍പടി ശ്രീനിലയം വീട്ടില്‍ മനോജിന്റെ വീട്ടില്‍ കവര്‍ച്ച നടത്തിയതുമായി ബന്ധപ്പെട്ട് വടശേരിക്കര മുള്ളന്‍പാറ കിഴക്കേതില്‍ അനീഷ് പി നായര്‍ (32), റാന്നി ബ്ലോക്കുപടി വടക്കേടത്ത് സുമയെന്ന് അറിയപ്പെടുന്ന ലത (43) എന്നിവരാണ്. ആറന്മുള പോലീസ് ഇന്നലെ വൈകുന്നേരം അഞ്ചിന് ചെറുകോല്‍പ്പുഴയില്‍ നിന്ന് അറസ്റ്റു ചെയ്തത്. അന്വേഷണ ഉദ്യോഗസ്ഥനായ ആറന്മുള എസ്‌ഐ അശ്വത് എസ് കാരാണ്മയില്‍ പറഞ്ഞു.
എന്നാല്‍ ഇവരില്‍ നിന്നും ശാസ്ത്രീയമായ ചില തെളിവുകള്‍ കൂടി ശേഖരിച്ചതിനുശേഷമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയുകയുള്ളൂവെന്നു പോലീസ് പറഞ്ഞു. ഹൈദരാബാദില്‍ സ്ഥിരതാമസമായ മനോജിന്റെ വീട്ടില്‍ കഴിഞ്ഞ 29നാണ് മോഷണം നടന്നത്. കവര്‍ച്ചയ്ക്കുവന്ന വാഹനം പോലിസ് പിടികൂടുകയും വാഹനത്തിലുണ്ടായിരുന്ന തിരിച്ചറിയല്‍ കാര്‍ഡും ഡ്രൈവിങ് ലൈസന്‍സും കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തിലാണ് പോലിസ് ഇവരെ പിടികൂടിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക