|    Dec 11 Tue, 2018 3:12 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കവര്‍ച്ചക്കേസിലെ പ്രതി 10 വര്‍ഷത്തിനുശേഷം പോലിസ് പിടിയില്‍

Published : 17th November 2018 | Posted By: kasim kzm

പൊന്നാനി: ആരാധനാലയങ്ങളില്‍ കവര്‍ച്ച നടത്തിയ കേസി ല്‍ ജാമ്യത്തിലിറങ്ങി മുങ്ങിനടന്ന പ്രതി 10 വര്‍ഷത്തിനുശേഷം പിടിയിലായി.
മണ്ണാര്‍ക്കാട് കുമരംപുത്തൂര്‍ സ്വദേശി ആര്യമ്പിള്ളി പ്രകാശന്റെ മകന്‍ പ്രദീപി(34)നെയാണ് പെരുമ്പടപ്പ് പോലിസ് അറസ്റ്റ് ചെയ്തത്. എറണാകുളം ജില്ലയിലെ വൈറ്റിലയില്‍ ഓട്ടോഡ്രൈവറായി ഒളിവില്‍ കഴിഞ്ഞുവരുകയായിരുന്നു. പെരുമ്പടപ്പ് എസ്‌ഐ കെ രാജീവിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡിലെ അംഗങ്ങളായ നാസര്‍, അനില്‍ എന്നിവര്‍ ചേര്‍ന്നാണ് വ്യാഴാഴ്ച രാത്രിയോടെ പ്രതിയെ വൈറ്റിലയില്‍ നിന്നു പിടികൂടിയത്.
പെരുമ്പടപ്പ് സ്റ്റേഷന്‍ പരിധിയിലെ കോടത്തൂര്‍ ദുര്‍ഗാദേവീക്ഷേത്രത്തിലും അവുണ്ടിത്തറ ജുമാ മസ്ജിദിലും കവളങ്ങാട്ടു ഭഗവതിക്ഷേത്രത്തിലും മാറഞ്ചേരി ജുമാമസ്ജിദിലും മോഷണം നടത്തിയ കേസില്‍ 2008ല്‍ പെരുമ്പടപ്പ് പോലിസിന്റെ പിടിയിലായ പ്രദീപ് ജാമ്യത്തിലിറങ്ങി മണ്ണാര്‍ക്കാട്ട് നിന്ന് മുങ്ങി എറണാകുളത്ത് ജോലി ചെയ്തുവരുകയായിരുന്നു. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ സമാനമായ കേസുകളില്‍ പ്രതിയാണ് ഇയാള്‍. പൊന്നാനി കോടതി അഞ്ചു കേസുകളില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss