|    Jul 25 Tue, 2017 2:25 am
FLASH NEWS
Home   >  National   >  

കവര്‍ച്ചക്കാരുടെ വെടിയേറ്റ് പോലീസുകാരന്‍ മരിച്ചു

Published : 21st August 2016 | Posted By: mi.ptk

gun death

ന്യൂഡല്‍ഹി: കവര്‍ച്ചക്കാരെ പിടികൂടാന്‍ ശ്രമിച്ച പോലീസുകാരന്‍ വെടിയേറ്റ് മരിച്ചു. പോലീസ് കോണ്‍സ്റ്റബിളായ ആനന്ദ് സിങ് ആണ് മരിച്ചത്. മൂന്ന് പേര്‍ ചേര്‍ന്ന് ഒരു സ്ത്രീയെ കൊള്ളയടിക്കുന്നത് കണ്ട ആനന്ദ് സിങ് കവര്‍ച്ചക്കാരെ തടയാനെത്തിയപ്പോള്‍ അദ്ദേഹത്തെ വെടിവച്ചിട്ട് കവര്‍ച്ചാസംഘം ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. വെടിയേറ്റ് കിടന്ന പോലീസുകാരനെ ആശുപത്രിയിലെത്തിക്കാതെ കാഴ്ച കണ്ട് നിന്നത് നൂറ്റമ്പതോളം പേരാണ്. പോലീസുകാരന്‍ രക്തം വാര്‍ന്ന് മരണവെപ്രാളത്തില്‍ പുളയുമ്പോഴും ആരും തന്നെ അദ്ദേഹത്തെ സഹായിക്കാനെത്തിയില്ലെന്ന് ദൃക്‌സാക്ഷി പറഞ്ഞു. ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച കവര്‍ച്ചക്കാരെ പിടികൂടാന്‍ അദ്ദേഹം ഉച്ചത്തില്‍ വിളിച്ച് പറയുന്നുണ്ടായിരുന്നു. എന്നാല്‍ ആരും അത് കേട്ടില്ല. തനിയ്ക്കും അദ്ദേഹത്തെ സഹായിക്കാനായില്ല. കാരണം താന്‍ ഒരു വികലാംഗനാണെന്നും ദൃക്‌സാക്ഷി പറഞ്ഞു.
പിന്നീട് സംഭവസ്ഥലത്തെത്തിയ പോലീസാണ് ആനന്ദിനെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ അപ്പോഴേയ്ക്കും അദ്ദേഹം മരിച്ചിരുന്നു.
ആനന്ദിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിന് ഡല്‍ഹി സര്‍ക്കാര്‍ ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക