|    Oct 18 Wed, 2017 4:46 pm
FLASH NEWS
Home   >  National   >  

കഴുത്ത് മുറിച്ച നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി

Published : 10th July 2016 | Posted By: mi.ptk

murder

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി നെബ്‌സാരയില്‍ യുവതിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ആരതി(25) യാണ് മരിച്ചത്. തനിച്ച് വാടകയ്ക്ക് താമസിക്കുകയായിരുന്ന ആരതിയുടെ ഫ് ളാറ്റിന് പുറത്ത് രക്തക്കറ കണ്ടെതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. രണ്ട് വര്‍ഷം മുമ്പ് വിവാഹിതയായ ആരതി അടുത്തിടെ വിവാഹമോചനത്തിന് അപേക്ഷ നല്‍കിയിരുന്നു.
ആരതിയെ കാണുന്നതിനായി ഭര്‍ത്താവും സുഹൃത്തായ പെണ്‍കുട്ടിയും ഇടയ്ക്കിടെ ഫ് ളാറ്റില്‍  എത്തിയിരുന്നതായി അയല്‍വാസികള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക