|    Mar 23 Thu, 2017 8:02 pm
FLASH NEWS

കഴുത്തില്‍ കയര്‍ കുരുങ്ങി വിദ്യാര്‍ഥിനി മരിച്ചു

Published : 20th March 2017 | Posted By: fsq

 

മഞ്ചേശ്വരം: ഊഞ്ഞാല്‍ കയര്‍ കഴുത്തില്‍ കുരുങ്ങി ഗുരുതര നിലയില്‍ മംഗളൂരുവിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന അഞ്ചാംക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. മഞ്ചേശ്വരം പാവൂര്‍ പോസ്‌റ്റോഫിസിന് സമീപത്തെ ഹരീഷ്-ലക്ഷ്മി ദമ്പതികളുടെ മകളും മഞ്ചേശ്വരം ഗുഡ്‌ഡേ സ്‌കൂളിലെ വിദ്യാര്‍ഥിനിയുമായ അക്ഷിത (പത്ത്)യാണ് മരിച്ചത്. കഴിഞ്ഞ 12ന് കൂട്ടുകാരികളോടൊപ്പം വീട്ടുമുറ്റത്ത് ഊഞ്ഞാലാടിക്കൊണ്ടിരിക്കെ കയര്‍ കഴുത്തില്‍ കുരുങ്ങുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടികള്‍ ബഹളം വച്ചതിനെത്തുടര്‍ന്ന് രക്ഷിതാക്കളെത്തി കഴുത്തില്‍ കുരുങ്ങിയ കയര്‍ മുറിച്ചെടുത്ത് അക്ഷിതയെ ഉടന്‍തന്നെ ദേര്‍ളക്കട്ടയിലെ സ്വകാര്യാശുപത്രിയില്‍ എത്തിക്കുകയായിരുന്നു. നില ഗുരുതരമായതിനാല്‍ മംഗളൂരു യൂനിറ്റി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ശനിയാഴ്ച വൈകിട്ടാണ് മരിച്ചത്. സഹോദരന്‍: ലോഹിത്.

(Visited 1 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക