|    Jul 23 Sun, 2017 10:16 am
Home   >  National   >  

കഴുത്തില്‍ കത്തിവെച്ചാവശ്യപ്പെട്ടാലും ഭാരതമാതാവിന് ജയ് വിളിക്കില്ലെന്ന് ഉവൈസി

Published : 14th March 2016 | Posted By: G.A.G

asaduddin-owaisi-jpgമുംബൈ: കഴുത്തില്‍ കത്തിവെച്ച് ആവശ്യപ്പെട്ടാലും താന്‍ ഭാരത് മാതാ കീ ജയ് എന്നുവിളിക്കില്ലെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി. പുതുതലമുറയെ രാജ്യസ്‌നേഹികളാക്കാന്‍ ഭാരത് മാതാ കീ ജയ്  മുദ്രാവാക്യം വിളിക്കാന്‍ പഠിപ്പിക്കണമെന്ന ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഉവൈസി. ഭരണഘടനയില്‍ ഒരിടത്തും ഇത്തരമൊരു നിര്‍ദേശമില്ലെന്നും ലാത്തൂരില്‍ ഒരു പൊതുറാലിയില്‍ സംസാരിക്കവേ ഉവൈസി ചൂണ്ടിക്കാട്ടി. ഞാന്‍ ആ മുദ്രാവാക്യം വിളിക്കില്ല. താങ്കള്‍ എന്താണ് ചെയ്യാന്‍ പോകുന്നത് മോഹന്‍ സാബ്? -ഉവൈസി ചോദിച്ചു.

ഗുജറാത്തില്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഇശ്‌റത്ത് ജഹാന്റെ കുടുംബത്തെ താന്‍ തുടര്‍ന്നും പിന്തുണയ്ക്കുമെന്നും ഉവൈസി പറഞ്ഞു.

uVAISI

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക