|    Oct 24 Wed, 2018 2:11 am
FLASH NEWS
Home   >  National   >  

കഴുതയെ വാഹനത്തില്‍ കൊണ്ടുപോയവരെ ഗോ സംരക്ഷകര്‍ മര്‍ദിച്ചു

Published : 5th September 2017 | Posted By: shadina sdna


ജയ്പൂര്‍: രാജസ്ഥാനില്‍ കഴുതയെ വാഹനത്തില്‍ കൊണ്ടുപോയവര്‍ക്ക് ഗോ സംരക്ഷകരുടെ ക്രൂര മര്‍ദനമേറ്റു. ജലോര്‍ ജില്ലയിലെ സയ്‌ലിലുള്ള കാന്തീലാല്‍ ഭീലിനും സുഹൃത്തുക്കള്‍ക്കുമാണ് ഗേ സംരക്ഷകരുടെ മര്‍ദനമേറ്റത്. പശുവിനെ കടത്തുകയാണെന്നു കരുതിയ സംഘം ഇവരെ പിന്തുടര്‍ന്നെത്തി മര്‍ദ്ദിക്കുകയായിരുന്നു. എന്നാല്‍ വാഹനത്തിലുള്ളത് കഴുതയാണെന്നു മനസിലായതോടെ ഗോ സംരക്ഷക സംഘം രക്ഷപ്പെട്ടു. കാന്തീലാലിന്റെ കഴുതയെ കഴിഞ്ഞയാഴ്ച്ച കാണാതായിരുന്നു. കാന്തീലാല്‍ ഇതു സംബന്ധിച്ച് പോലിസില്‍ പരാതി നല്‍കിയിരുന്നു. കഴുത സിന്ധരി പ്രദേശത്തെ ബസ് സ്റ്റാന്റിലുണ്ടെന്നു വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹവും സുഹൃത്തുക്കളും കഴുതയെ വാഹനത്തില്‍ കയറ്റി മടങ്ങുമ്പോഴാണ് അക്രമം. പശുവിനെ കടത്തുകയാണെന്നു കരുതി പിന്തുടര്‍ന്നെത്തിയ ഗോ സംരക്ഷക സംഘം ആളൊഴിഞ്ഞ സ്ഥലത്തു വച്ച് ഇവരെ തടഞ്ഞുനിര്‍ത്തുകയും അതിക്രൂരമായ മര്‍ദ്ദനത്തിനിരയാക്കുകയുമായിരുന്നു. സംഭവത്തില്‍ എസ്‌സി, എസ്ടി വിഭാഗക്കാര്‍ക്കെതിരായ അക്രമം തടയുന്നതിനുള്ള വകുപ്പുകളുള്‍പ്പെടെ ചേര്‍ത്ത് പോലിസ് കേസെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss