|    Mar 27 Mon, 2017 10:11 pm
FLASH NEWS

കഴിഞ്ഞ വര്‍ഷത്തെ ഹജ്ജ് ദുരന്തം; സൗദിക്കെതിരേ ആഞ്ഞടിച്ച് വീണ്ടും ഇറാന്‍

Published : 6th September 2016 | Posted By: SMR

തെഹ്‌റാന്‍: കഴിഞ്ഞ വര്‍ഷം ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ നൂറുകണക്കിന് തീര്‍ത്ഥാടകര്‍ കൊല്ലപ്പെട്ടതു ചൂണ്ടിക്കാട്ടി സൗദിക്കെതിരേ വീണ്ടും ഇറാന്‍ ആഞ്ഞടിച്ചു. വേണ്ടത്ര സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിലുള്ള പരാജയമാണ് ഇതിനു കാരണമെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ ആരോപിച്ചു. ലോക മുസ്‌ലിംകളോടുള്ള സൗദിയുടെ നയമാണ് ഇത് കാണിക്കുന്നത്.
ഹജ്ജ് സമിതിയെ സൗദി മാറ്റേണ്ടതുണ്ട്. ഈ വര്‍ഷത്തെ ഹജ്ജ് ഈ മാസം 11നാണ് ആരംഭിക്കുന്നത്. എന്നാല്‍, ഇറാനില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ ഹജ്ജ് നിര്‍വഹിക്കാനെത്തില്ല. അല്ലാഹുവിന്റെ വഴിയില്‍ സൗദി ഭരണകൂടം തടസ്സം നില്‍ക്കുകയാണെന്ന് ഖാംനഈ കുറ്റപ്പെടുത്തി. ചെയ്ത തെറ്റില്‍ നിന്നും ഭരണാധികാരികളെ ഒളിച്ചോടാന്‍ ലോക മുസ്‌ലിംകള്‍ അനുവദിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ഹജ്ജ് അപകടത്തിനു പിന്നാലെ ഇരുരാജ്യങ്ങളും തമ്മില്‍ മെയ്മാസത്തില്‍ ചേര്‍ന്ന യോഗം ധാരണയാവാതെ പിരിഞ്ഞു. സുരക്ഷാ കാര്യങ്ങളില്‍ ഇറാന്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ പരിഗണിക്കാന്‍ സൗദി തയ്യാറായില്ലെന്ന് ഇറാന്‍ ആരോപിച്ചു. കഴിഞ്ഞ വര്‍ഷം 60000ഓളം ഇറാനികളാണ് ഹജ്ജ് കര്‍മം നിര്‍വഹിക്കാനെത്തിയത്. മക്കയിലുണ്ടായ തിക്കിലും തിരക്കിലും 400ഓളം പേര്‍ കൊല്ലപ്പെട്ടു. സൗദിയും ഇറാനും തമ്മില്‍ ഏറെക്കാലമായുള്ള സംഘര്‍ഷത്തിന് ആക്കം കൂട്ടുന്നതായിരുന്നു ഹജ്ജിനിടെയുണ്ടായ അപകടം.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day